ഇടുക്കിയില്‍ മഴ പെയ്യുന്നു: ലൂസിഫറിന്റെ ചിത്രീകരണം നടത്താനാകാതെ പൃഥ്വിരാജ്

മഴ ജനജീവിതത്തെ ബാധിക്കുന്നതുപോലെ ചലച്ചിത്ര മേഖലയേയും ബാധിക്കുന്നുണ്ട്.
ഇടുക്കിയില്‍ മഴ പെയ്യുന്നു: ലൂസിഫറിന്റെ ചിത്രീകരണം നടത്താനാകാതെ പൃഥ്വിരാജ്

ണ്ടുദിവസം തെല്ലു മാറിനിന്ന കാലവര്‍ഷം വീണ്ടും അതിശക്തമായിത്തന്നെ തുടര്‍ന്ന് കേരളം നനഞ്ഞ് കുതിരുകയാണ്. കൂടാതെ മഴയില്‍ ഇടുക്കിയില്‍ അണക്കെട്ട് നിറഞ്ഞ് കവിയുന്നതിനെ തുടര്‍ന്ന് ഷട്ടര്‍ ഉയര്‍ത്താനും തീരുമാനിച്ചിരിക്കുകയാണ്. മഴ ജനജീവിതത്തെ ബാധിക്കുന്നതുപോലെ ചലച്ചിത്ര മേഖലയേയും ബാധിക്കുന്നുണ്ട്. പല സിനിമകളുടെയും ചിത്രീകരണം കനത്ത മഴയെയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് നിര്‍ത്തി വെക്കേണ്ട അവസ്ഥയാണ്.

ഇടുക്കിയില്‍ ചിത്രീകരണം ആരംഭിക്കാനിരുന്ന പല സിനിമകളും തുടരാന്‍ സാധിക്കാതെ അണിയറപ്രവര്‍ത്തകര്‍ ആകെ കുഴങ്ങുകയാണ്. ചിലര്‍ ലൊക്കേഷന്‍ തന്നെ മാറ്റി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങ്ങും ഇടുക്കിയില്‍ നടന്നുകൊണ്ടിരിക്കയാണ്. ഇടുക്കിയിലെ വണ്ടിപ്പെരിയാര്‍ ആണ് ഇതിന്റെ ലൊക്കേഷന്‍. ഇതിനിടെ കഴിഞ്ഞ ദിവസം കനത്ത് മഴ കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തു.

മള്‍ട്ടിപ്പിള്‍ ക്യാമറകള്‍ സെറ്റ് ചെയ്ത് ഷൂട്ടിങ് തുടങ്ങാനിരിക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്. മുഴുവന്‍ ടീമിനെയും ദിവസം മുഴുവന്‍ മഴ വെറുതെയിരുത്തിക്കളഞ്ഞുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. പൃഥ്വി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവച്ചത്. 

ലൂസിഫറില്‍ ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് വില്ലന്‍. നായിക മഞ്ജു വാരിയര്‍. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണംസുജിത്ത്  വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com