നീരാളിപ്പിടുത്തത്തില്‍ പാര്‍വതി: റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മോഹന്‍ലാലുമൊത്തുള്ള അനുഭവം പങ്കുവെക്കുന്നു

നീളമുള്ള ചുരുണ്ട മുടിയൊക്കെയായി സൂപ്പര്‍ ലുക്കിലാണ് താരം സിനിമയിലെത്തുന്നത്.
നീരാളിപ്പിടുത്തത്തില്‍ പാര്‍വതി: റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ മോഹന്‍ലാലുമൊത്തുള്ള അനുഭവം പങ്കുവെക്കുന്നു

ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളം സിനിമയാണ് നീരാളി. ചിത്രത്തിന്റെ ടീസറിന് തന്നെ വന്‍ സ്വീകരാര്യതയാണ് ലഭിക്കുന്നത്. ഉദ്യോഗഭരിതമായൊരുക്കിയ ടീസറില്‍ സസ്‌പെന്‍സ് മാത്രമാണുള്ളത്. പഴയകാല നായിക നദിയ മൊയ്തുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. 

അതേസമയം നദിയയെ കൂടാതെ മറ്റൊരു നായിക കൂടിയുണ്ട് ഈ ചിത്രത്തില്‍. പാര്‍വതി നായര്‍. നീളമുള്ള ചുരുണ്ട മുടിയൊക്കെയായി സൂപ്പര്‍ ലുക്കിലാണ് താരം സിനിമയിലെത്തുന്നത്. റിലീസിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ചിത്രം തനിക്ക് എത്തരത്തിലുള്ള അനുഭവമായിരുന്നെന്ന് പറയുകയാണ് പാര്‍വതി. 

നീരാളി മനോഹരമായ ഒരു അനുഭവമായിരുന്നെന്ന് പറയുന്നു പാര്‍വതി. എക്കാലവും ഊര്‍ജ്ജത്തോടെ നില്‍ക്കുന്ന അഭിനയപ്രതിഭ മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് ഒരു അനുഗ്രഹം പോലെ തോന്നിയെന്നും പാര്‍വ്വതി പറയുന്നു. നീരാളിയുടെ വര്‍ക്കിംഗ് സ്റ്റില്ലുകള്‍ക്കൊപ്പമുള്ള ട്വീറ്റിലൂടെയാണ് പാര്‍വതി തന്റെ അനുഭവം തുറന്ന് പറഞ്ഞത്. 

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സാജു തോമസ് ആണ്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് മുംബൈ, പൂനെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ്. വി.കെ.ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് മോഹന്‍ലാല്‍ നീരാളി പൂര്‍ത്തിയാക്കിയത്.

നാസര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജൂണ്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com