'ഞങ്ങളുടെ ജനങ്ങള്‍ക്ക് രജനീകാന്ത് ചിത്രം വേണ്ട'; കാലയ്‌ക്കെതിരേ കര്‍ണാടക മുഖ്യമന്ത്രി

'കര്‍ണാടകയിലെ ജനങ്ങള്‍ക്കും കര്‍ണാടക ഫിലിം ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിനും കാല ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ല'
'ഞങ്ങളുടെ ജനങ്ങള്‍ക്ക് രജനീകാന്ത് ചിത്രം വേണ്ട'; കാലയ്‌ക്കെതിരേ കര്‍ണാടക മുഖ്യമന്ത്രി

ബാംഗളൂര്‍: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റ കാലയ്‌ക്കെതിരേ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രംഗത്ത്. കര്‍ണാടകയിലെ ജനങ്ങള്‍ രജനീചിത്രം വേണ്ടെന്ന നിലപാടിലാണെന്നും ഇത് പരിഗണിച്ചായിരിക്കും ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് തീരുമാനം എടുക്കുകയൊള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാവേരി വിഷയത്തില്‍ രജനീകാന്ത് തമിഴ്‌നാടിന് അനുകൂലമായ നിലപാടെടുത്തതാണ് കന്നഡികരെ പ്രകോപിപ്പിച്ചത്. ചിത്രം റിലീസിനെത്തിക്കില്ലെന്ന് വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം.
 
'ഈ വിവാദം എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. കര്‍ണാടകയിലെ ജനങ്ങള്‍ക്കും കര്‍ണാടക ഫിലിം ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിനും കാല ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ല. ചില കന്നഡ അനുകൂല സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ട് എന്ന സമീപിച്ചിരുന്നു. ഈ ആവശ്യം പരിഗണിക്കുകയും ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും.' അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ ഏഴിനാണ് ലോകവ്യാപകമായി ചിത്രം റിലീസിന് എത്തുന്നത്. എന്നാല്‍ കര്‍ണാടകയില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പ്രശ്‌നം പരിഹരിച്ച് ചിത്രം റിലീസിന് എത്തിക്കാന്‍ തമിഴ് നിര്‍മാതാക്കളുടെ സംഘടനയിലെ നേതാവ് വിശാലും നടന്‍ പ്രകാശ് രാജും ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ജനങ്ങളുടെ പ്രതിഷേധത്തെതുടര്‍ന്ന് ചിത്രം റിലീസിന് എത്തിക്കില്ല എന്ന് വ്യക്തമാക്കി  കര്‍ണാടക ഫിലിം ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് രംഗത്തെത്തിയിരുന്നു. കാലയ്ക്കായി പ്രചാരണം നടത്തുന്ന രജനീകാന്ത് ഫാന്‍സിന് വധ ഭീഷണിയുണ്ടെന്ന് പരാതിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com