എന്റെ പേരിനൊപ്പവും കലാഭവന്‍ എന്നുണ്ടായാനെ, പക്ഷേ വൈകിപ്പോയി; മമ്മൂട്ടി പറയുന്നു

1981ലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആ സമയം മിമിക്രി എന്ന പേരില്‍ ഞാനും എന്തൊക്കെയോ കാട്ടിക്കൂട്ടുകയായിരുന്നു
seyot8fffaecb_medium
seyot8fffaecb_medium

കൊച്ചി: എന്റെ പേരിന് മുന്‍പിലും കലാഭാവന്‍ എന്നുണ്ടായാനേ, ഞാന്‍ സിനിമയിലേക്ക് എത്തുന്നതിന് മൂന്ന് വര്‍ഷം മുന്‍പായിരുന്നു കലാഭവന്‍ ആരംഭിച്ചിരുന്നത് എങ്കില്‍. കലാഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഫാ. ആബേല്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. 

1981ലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ആ സമയം മിമിക്രി എന്ന പേരില്‍ ഞാനും എന്തൊക്കെയോ കാട്ടിക്കൂട്ടുകയായിരുന്നു. ഒരുപക്ഷേ ഞാന്‍ സിനിമയിലേക്ക് എത്തുന്നതിന് മൂന്ന് വര്‍ഷം മുന്‍പായിരുന്നു കലാഭവന്‍ ആരംഭിച്ചിരുന്നത് എങ്കില്‍ എന്റെ പേരിന് മുന്നിലും കലാഭവന്‍ എന്ന് ചേര്‍ക്കപ്പെടുമായിരുന്നു. 

കേരളത്തിന്റെ കലാരംഗത്തേക്ക് മികവുറ്റ കലാകാരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ കലാഭവന്റെ സംഭാവന വലുതാണെന്നും പ്രഥമ ഫാ ആബേല്‍ പുരസ്‌കാരം സംവിധായകന്‍ സിദ്ധിഖിന് സമ്മാനിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു. 

കലാഭവനില്‍ ചേരുക എന്നത് അന്ന് എന്റേയും ലാലിന്റേയും സ്വപ്‌നമായിരുന്നുവെന്നും, സ്വന്തം കുടുംബത്തില്‍ നിന്നും ഒരു കലാകാരന് അംഗീകാരം ലഭിക്കുമ്പോള്‍ അതിന് ഇരട്ടി മധുരമാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങി സിദ്ധിഖ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com