ശ്വേത ബസുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; നടി ആരാധകരില്‍ നിന്ന് സന്തോഷവാര്‍ത്ത മറച്ചു വെച്ചത് ഒരു വര്‍ഷം 

സെക്‌സ് റാക്കറ്റിന്റെ പേരില്‍ റെയ്ഡില്‍ പിടിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ നടി കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന് തുറന്നുപറഞ്ഞതും മുമ്പ് ചര്‍ച്ചയായിരുന്നു
ശ്വേത ബസുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; നടി ആരാധകരില്‍ നിന്ന് സന്തോഷവാര്‍ത്ത മറച്ചു വെച്ചത് ഒരു വര്‍ഷം 

ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്ന നടി ശ്വേത ബസു പ്രസാദിന്റെയും ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിറ്റാലിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഗോവയില്‍ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. 

രോഹിതുമായുള്ള പ്രണയം രണ്ടുവര്‍ഷം മുന്‍പ് ശ്വേതതന്നെയാണ് തുറന്നുപറഞ്ഞത്. രോഹിത്തുമായി കടുത്ത പ്രണയത്തിലാണെന്നും സന്തുഷ്ടമായ ജീവിതമാണ് നയിക്കുന്നതെന്നുമായിരുന്നു ശ്വേതയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ വിവാഹത്തെകുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു അന്ന് നടി ആരാധകരോട് പറഞ്ഞത്. 

സെക്‌സ് റാക്കറ്റിന്റെ പേരില്‍ റെയ്ഡില്‍ പിടിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ നടി കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന് തുറന്നുപറഞ്ഞതും മുമ്പ് ചര്‍ച്ചയായിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കിയ നടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത 'കോത ബങ്കരു ലോകം' എന്ന തെലുങ്ക് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിക്ക് കേരളത്തിലും ധാരാളം ആരാധകര്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആലിയ ഭട്ട്-വരുണ്‍ ധവാന്‍ ചിത്രം 'ബദ്രീനാഥ് കി ദുല്‍ഹനിയ' ആണ് ശ്വേത അവസാനമായി അഭിനയിച്ച ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com