'കുഴപ്പക്കാരിയായിരുന്നപ്പോള്‍ പോലും അവസരങ്ങള്‍ കിട്ടി, ഇപ്പോള്‍ മുതിര്‍ന്ന സംവിധായകര്‍ പോലും വിളിക്കുന്നില്ല'

എന്നാല്‍ വെള്ളിത്തിരയ്ക്ക് പുറത്തുള്ള ചാര്‍മിളയുടെ ജീവിതം വലിയ ദുരന്തം തന്നെയായിരുന്നു. 
'കുഴപ്പക്കാരിയായിരുന്നപ്പോള്‍ പോലും അവസരങ്ങള്‍ കിട്ടി, ഇപ്പോള്‍ മുതിര്‍ന്ന സംവിധായകര്‍ പോലും വിളിക്കുന്നില്ല'

ലയാളത്തിന്റെ പുഞ്ചിരി നിറഞ്ഞ നായികയായിരുന്നു ചാര്‍മിള. പിന്നീട് കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും മാറി നിന്നും. പിന്നീട് പല വാര്‍ത്തകളിലും ചാര്‍മിള തലക്കെട്ടായി. ചെറിയ വേഷങ്ങളില്‍ ഇടയ്ക്കിടെ മുഖം കാട്ടുകയും ചെയ്തു ഈ നായിക. എന്നാല്‍ വെള്ളിത്തിരയ്ക്ക് പുറത്തുള്ള ചാര്‍മിളയുടെ ജീവിതം വലിയ ദുരന്തം തന്നെയായിരുന്നു. 

സമ്പന്നതയില്‍ ജനിച്ചുവീണു, ധനവും അങ്കിള്‍ ബണ്ണും കേളിയും കാബൂളിവാലയും പോലുള്ള ഹിറ്റ് ചിത്രങ്ങളില്‍ തകര്‍ത്തഭിനയിച്ചു. എന്നിട്ടും വേദനയും വിഷാദവും കഷ്ടപ്പാടുകളും മാത്രമായി ചാര്‍മിളയ്ക്ക് കൂട്ട്.

'മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ അമ്പതോളം സിനിമകളില്‍ നായികയായിരുന്നു. ഒരുപാട് പണം കയ്യില്‍ കിട്ടി. എന്നാല്‍ വേണ്ട പോലെ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട്' ചാര്‍മിള ഒരു സിനിമാവാരികയ്ക്ക്  നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

മുമ്പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷേ, ഇന്നെനിക്ക് അതിനാവില്ല. കിടപ്പിലായ അമ്മയുണ്ട്.  മകനുണ്ട്. അവരെ രണ്ടുപേരെയും പട്ടിണിക്കിടാന്‍ എനിക്കാവില്ല. എനിക്ക് സംഭവിച്ചത് അവനുണ്ടാകരുത്. കഷ്ടപ്പാടുകള്‍ അറിഞ്ഞ് അവനും വളരട്ടെ. നടന്‍ വിശാലാണ് മകന്റെ പഠിപ്പിനുള്ള ചെലവ് നല്‍കിയിരുന്നത്. അടുത്തിടെ അതും മുടങ്ങി. മകനെ പഠിപ്പിച്ച് ഒരു കരയ്‌ക്കെത്തിക്കണം. നഷ്ടപ്പെട്ട വീടും സ്ഥലവും തിരിച്ചെടുക്കണം.

കുഴപ്പങ്ങള്‍ കാണിച്ചു നടന്ന സമയത്ത് പോലും സംവിധായകര്‍ എനിക്ക് അവസരങ്ങള്‍ തന്നു. ഇന്ന് പ്രശ്‌നങ്ങളില്‍ പെടാതെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു നടക്കുന്ന സമയമാണ്. എന്നിട്ടും എന്നെ വച്ച് സിനിമ ചെയ്ത മുതിര്‍ന്ന സംവിധായകര്‍ പോലും വിളിക്കുന്നില്ല. അവര്‍ക്കറിയില്ലല്ലോ എന്ന നിസ്സഹായാവസ്ഥ. എനിക്ക് ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ. ദയവായി സിനിമയില്‍ ഒരു അവസരം തരൂചാര്‍മിള അഭിമുഖത്തില്‍ പറഞ്ഞു.

നല്ല കാലത്ത് തനിക്ക് ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ലെന്നും ചാര്‍മിള പറഞ്ഞു. പ്രതിഫലം വാങ്ങി ഏതെങ്കിലും വിദേശ രാജ്യത്തേയ്ക്ക് പറക്കും. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും. ഷോപ്പിങ്ങും. അതായിരുന്നു ലൈഫ് സ്‌റ്റൈല്‍. രാജേഷുമായുള്ള വിവാഹമാണ് എല്ലാം തകര്‍ത്തത്. അയാള്‍ക്കുവേണ്ടി വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. എല്ലാ തകര്‍ച്ചകള്‍ക്കുശേഷവും ഞാന്‍ മിച്ചം പിടിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെട്ടതാണ് ജീവിതത്തിലെ വലിയ പരാജയം. അതാണ് എന്നെ ഡിപ്രഷണിലേക്ക് തള്ളിവിട്ടത്. അതിനെ തുടര്‍ന്നാണ് എന്റെ ശരീരം ക്ഷീണിക്കാനും മുടി കൊഴിയാനും തുടങ്ങിയത്ചാര്‍മിള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com