വീണ്ടും പാട്ടുപാടി മോഹന്‍ലാല്‍: ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍

'അഴകേ അഴകേ..' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഇന്നലെ പുറത്തെത്തിയ വീഡിയോ ഇപ്പോള്‍ യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റിലുണ്ട്.
വീണ്ടും പാട്ടുപാടി മോഹന്‍ലാല്‍: ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍


 
മോഹന്‍ലാല്‍ നടന്‍ മാത്രമല്ല, നല്ലൊരു ഗായകനും കൂടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍ 
വിരലിലെണ്ണാവുന്ന തവണകളേ അദ്ദേഹം സ്വന്തം ശബ്ദത്തില്‍ പാടിയിട്ടുള്ളൂ. പക്ഷേ അതെല്ലാം ആരാധകര്‍ രണ്ടുംകയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിച്ചു. ഇപ്പോഴിതാ പുതിയ ചിത്രം നീരാളിയില്‍ പാട്ടുപാടി ഹിറ്റായിരിക്കുകയാണ് ലാലേട്ടന്‍. 

'അഴകേ അഴകേ..' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ഇന്നലെ പുറത്തെത്തിയ വീഡിയോ ഇപ്പോള്‍ യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റിലുണ്ട്. ഗ്വിറ്റാര്‍ വായിച്ച് മോഹന്‍ലാല്‍ പാട്ടുപാടുന്നതായാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. പിടി ബിനുവിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സിയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രേയ ഘോഷാലാണ് ഫീമെയില്‍ വോയ്‌സ്. 

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. നദിയ മൊയ്തു, പാര്‍വ്വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തിരക്കഥ സാജു തോമസ്. സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം. മുംബൈ, പൂനെ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് മോഹന്‍ലാല്‍ നീരാളി പൂര്‍ത്തിയാക്കിയത്. പെരുന്നാള്‍ റിലീസായി 15ന് തീയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com