'വാതില്‍ തുറന്നത് അശ്വിനായിരുന്നു, എന്നെ കണ്ടപ്പോള്‍ അശ്വിന്‍ ഓടി'; ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ദിവസം ഭര്‍ത്താവിനെ ആദ്യം കണ്ട ദിനമെന്ന് ശ്വേത മോഹന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th June 2018 06:23 PM |
Last Updated: 07th June 2018 06:23 PM | A+A A- |
അശ്വിന്റെ സഹോദരി ആരതിയും ഞാനും ഒന്നിച്ചാണ് കോളെജില്‍ പഠിച്ചിരുന്നത് ആരതി വഴി അശ്വിനെ കണ്ട കഥ ശ്വേത പറഞ്ഞുതുടങ്ങി. കോളെജ് കാലത്ത് പങ്കെടുത്ത ഒരു പാട്ടു മത്സരത്തില്‍ പരാജയപ്പെട്ടിരുന്ന തന്നെ ആരതി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയപ്പോഴാണ് താന്‍ ഭര്‍ത്താവ് അശ്വിനെ ആദ്യമായി കണ്ടെതെന്നും ആ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയുകയില്ലെന്നും ഗായിക ശ്വേത മോഹന്‍. അന്ന് സമ്മാനം ലഭിക്കാത്തതിനാല്‍ താന്‍ ഒരുപാട് കരഞ്ഞിരുന്നെന്നും കരയണ്ട, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം, അവിടെ പൂന്തോട്ടത്തിലിരുന്ന് കുറച്ചു സമയം റിലാക്‌സ് ചെയ്യാം എന്നുപറഞ്ഞ് ആരതി കൂട്ടികൊണ്ടു പോകുകയായിരുന്നെന്നും ശ്വേത പറഞ്ഞു.
'വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് പുറത്തുവന്നത് അശ്വിനായിരുന്നു. അശ്വിന്‍ ഒരു ഷോര്‍ട്‌സായിരുന്നു ഇട്ടിരുന്നത്. എന്നെ കണ്ടപ്പോള്‍ അശ്വിന്‍ ഓടി. അത് എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നു', അടുത്തിടെ നല്‍കിയ ഒരു ചാനല്‍ അഭിമുഖത്തില്‍ ശ്വേത പറഞ്ഞു.
ആറു മാസമായ മകള്‍ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ് ശ്വേത ഇപ്പോള്‍. ഗര്‍ഭണിയായി അഞ്ച് മാസം ആയപ്പോള്‍ തന്നെ സ്‌റ്റേജ് ഷോകളൊക്കെ അവസാനിപ്പിച്ചിരുന്നു ശ്വേത. ' ഗര്‍ഭകാലഘട്ടം ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. കുഞ്ഞ് വയറ്റിലുള്ളത് ഒരു മനോഹരമായ അനുഭവമായിരുന്നു', ശ്വേത പറഞ്ഞു. അമ്മൂമ്മയാണ് അവളുടെ എല്ലാമെന്നും തങ്ങളിരുവരും മകള്‍ക്ക് പാട്ട് പാടികൊടുക്കാറുണ്ടെന്നും ശ്വേത പറഞ്ഞു. മകള്‍ക്കും സംഗീതത്തോട് താത്പര്യമുണ്ടാകുമെന്നുതന്നെയാണ് അമ്മയുടെയും അമ്മൂമ്മയുടെയും പ്രതീക്ഷ.