സിംഗപ്പൂരില്‍ നിന്ന് ലൈവ് സ്ട്രീമിങ്ങായി കാല ഫേസ്ബുക്കിലും; കാലയ്ക്കുള്ള തലവേദന ഒഴിയുന്നില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th June 2018 09:51 AM |
Last Updated: 07th June 2018 09:59 AM | A+A A- |

റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ കാല ഇന്റര്‍നെറ്റില്‍ എത്തിയതിന്റെ ഞെട്ടലിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആരാധകരും. തമിഴ് റോക്കോഴ്‌സ് എന്ന വെബ്‌സൈറ്റില്‍ കാല വന്നതിന് പുറമെ ഫേസ്ബുക്കിലും പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രം ലൈവ് സ്ട്രീമിങ്ങായി എത്തി.
സിംഗപ്പൂരില്‍ നിന്നായിരുന്നു ആ ലൈവ് സ്ട്രീമിങ്. ഇതുമായി ബന്ധപ്പെട്ട് പ്രവീണ്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടും പൊലീസ് മരവിപ്പിച്ചു. ഇന്ത്യയില്‍ ഇന്നായിരുന്നു റിലീസ് എങ്കിലും ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച തന്നെ കാല പ്രദര്‍ശനത്തിന് എത്തിയിരുന്നു. 40 മിനിറ്റ് കാലയുടെ ലൈവ് സ്ട്രീമിങ് ഫേസ്ബുക്കിലൂടെ നടന്നു. പന്ത്രണ്ടായിരത്തിലധികം പേര്‍ ഈ സമയം ലൈവ് കാണുകയും ചെയ്തു. എന്നാല്‍ രജനി ആരാധകരും, സിനിമയുടെ അണിയറ പ്രവര്‍ത്തകരും സംഭവം ശ്രദ്ധിച്ചതോടെ ലൈവ് സ്ട്രീമിങ്ങിന് തടയിടുകയായിരുന്നു.
സമീപകാലത്ത് തമിഴ് സിനിമാ ലോകത്തിന് തലവേദന തീര്‍ത്തിരുന്ന സൈറ്റായിരുന്നു തമിഴ് റോക്കേഴ്‌സ്. ഇതിനെ പിടിച്ചു കെട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നതിന് ഇടയിലാണ് സൂപ്പര്‍ സ്റ്റാറിന്റെ സിനിമ തന്നെ തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്.
കാലയുടെ ലൈവ് സ്ട്രീമിങ്ങിന്റെ ലിങ്ക് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടാന്‍ അറിയിക്കാന്‍ രജനി ഫാന്‍സിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.