നായിക നിമിഷ, നായകന്‍ ജോജു; സെക്‌സി ദുര്‍ഗയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ ഒരുക്കത്തില്‍ സനല്‍കുമാര്‍ ശശിധരന്‍  

കഥാകൃത്ത് കെ വി മണികണ്ഡനും സനല്‍ കുമാറും ചേര്‍ന്ന് തിരകഥയൊരുക്കിയിരിക്കുന്ന ചിത്രം റിയലിസ്റ്റിക് സിനിമയായാണ് ഒരുങ്ങുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്
നായിക നിമിഷ, നായകന്‍ ജോജു; സെക്‌സി ദുര്‍ഗയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ ഒരുക്കത്തില്‍ സനല്‍കുമാര്‍ ശശിധരന്‍  

സെക്‌സി ദുര്‍ഗയ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കുന്ന പുതിയ ചിത്രം ചോലയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിമിഷ സജയനും ജോജു ജോര്‍ജ്ജും. കഥാകൃത്ത് കെ വി മണികണ്ഡനും സനല്‍ കുമാറും ചേര്‍ന്ന് തിരകഥയൊരുക്കിയിരിക്കുന്ന ചിത്രം റിയലിസ്റ്റിക് സിനിമയായാണ് ഒരുങ്ങുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. 

മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകര്‍ വളരെയധികം മെച്ച്വേര്‍ഡ് ആയിട്ടുണ്ടെന്നും തന്റെ മുന്‍ചിത്രം ഒഴിവുദിവസത്തെ കളി മൂന്നാഴ്ചയോളം തീയറ്ററുകളില്‍ ഓടിയത് വളരെയധികം അതിശയിപ്പിച്ചിരുന്നെന്നും സനല്‍ കുമാര്‍ പറഞ്ഞു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നതെന്നും വാണിജ്യ ഘടകങ്ങള്‍ ഇല്ലാത്ത വ്യത്യസ്തമായി നില്‍ക്കുന്ന ചിത്രങ്ങളേയും അംഗീകരിക്കുന്ന രീതിയിലേക്ക് പ്രേക്ഷകര്‍ മാറിയിട്ടുണ്ടെന്നും സനല്‍ അഭിപ്രായപ്പെട്ടു. മറ്റു സിനിമ ഇന്‍ഡസ്ട്രികളില്‍ കാണാന്‍ കഴിയാത്ത ഒന്നാണ് ഇതെന്നും ഈ അനുകൂല മാറ്റത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സനല്‍കുമാര്‍ ആരാധകനാണ് താനെന്ന് തുറന്ന പറഞ്ഞിട്ടുള്ള നടനും നിര്‍മാതാവുമായ ജോജു ജോര്‍ജ്ജ് ചോലയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചുവച്ചില്ല. ഒരു സനല്‍ കുമാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് താനെന്ന്  താരം പറഞ്ഞു. താന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു നടിയാണ് നിമിഷയെന്നും ഒന്നിച്ച് ഒരു നല്ല ചിത്രം സൃഷ്ടിക്കാനുള്ള പ്രയത്‌നത്തിലാണ് തങ്ങളെന്നും ചോലയുടെ പ്രഖ്യാപനചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ജോജു പറഞ്ഞു. 

താന്‍ ഇതുവരെ ചെയ്തതില്‍ നിന്ന വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചോളയിലേതെന്നു നിമിഷ പറഞ്ഞു. മൂന്ന് വ്യക്തികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു പ്രധാന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് ചോലയുടെ കഥയെന്ന് സനല്‍ കുമാര്‍ അറിയിച്ചു. പത്തു വര്‍ഷം മുമ്പ് തയ്യാറാക്കിയ തിരകഥയാണ് ചോലയുടെതെന്നും ഇപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സനല്‍ പറഞ്ഞു. ജൂലൈ ആദ്യവാരം മുതല്‍ ചിത്രീകരണം ആരംഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com