ടെലിവിഷന്‍ സീരിയലുകളിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് നമിത പ്രമോദ്. ചെറിയ പ്രായത്തില്‍ തന്നെ സിനിമയയിലും സീരിയലിലും അത്യാവശ്യം വേഷങ്ങള്‍ ചെയ്തു. എന്നാല്‍ സിനിമയും കുടുംബവും ഒന്നിച്ച് വന്നാല്‍ താന്‍ സിനിമ ഉപേക്ഷിക്കുമെന്നാണ് താരം പറയുന്നത്.
അതുകൊണ്ടുതന്നെ സെറ്റിലായിക്കഴിഞ്ഞാല്‍ സിനിമാഭിനയം നിര്‍ത്തുമെന്നും നമിത പറഞ്ഞു. കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്ടിലാണ് താരം ഇക്കാര്യം പറഞ്ഞത്. 'ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താന്‍. വിവാഹത്തിനു ശേഷം സിനിമ ഫീല്‍ഡിനോട് വിട പറയുമെന്നുള്ളത് തന്റെ മാത്രം അഭിപ്രായമാണ്'- നമിത പറഞ്ഞു.
കുടുംബവുമായി ഒതുങ്ങിക്കൂടി കഴിയുന്നത് ബുദ്ധിമുട്ടാണെന്ന് സിനിമയുമായി ബന്ധമുള്ള വിവാഹിതരായ പലരും തന്നോട് പറഞ്ഞിട്ടുണ്ട്. ആ തിരിച്ചറിവ് എപ്പോഴും വേണമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്ക് അത് പ്രയാസമുള്ള കാര്യമല്ല എന്നാണ് താരം പറയുന്നത്. ജീവിതത്തിന്റെ ഏതെങ്കിലും അവസരത്തില്‍ പേരും പ്രശസ്തിയും നഷ്ടപ്പെട്ടേക്കാം. എന്നാല്‍ ആ സമയത്ത് കുടുംബമല്ലാതെ മറ്റാരും ഉണ്ടാകില്ല. അതിനാല്‍ അഹങ്കാരം മാറ്റിവച്ച് ജീവിക്കണം എന്നതാണ് താന്‍ പഠിച്ച തത്വമെന്നും നമിത കൂട്ടിച്ചേര്‍ത്തു.
'എങ്കിലും സിനിമ എനിക്ക് ഇഷ്ടമാണ് സിനിമ എന്താണെന്നുള്ളത് പരാജയങ്ങളില്‍ നിന്നാണ് പഠിച്ചത്. സിനിമയിലെ പരാജയം വ്യക്തിപരമായി എന്നെ ബാധിക്കാതിരിക്കന്‍ ശ്രമിക്കുന്നുണ്ട്'- നമിത വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ