'നാനി+ശ്രീ റെഡ്ഡി = ഡേര്‍ട്ടി പിക്ചര്‍', യുവ താരത്തെ വിടാതെ പിന്തുടര്‍ന്ന് ശ്രീറെഡ്ഡി

തെലുങ്ക് യുവനടനും നിര്‍മാതാവുമായ നാനിക്കെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ താരത്തോടൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി നടി ശ്രീ റെഡ്ഡി
'നാനി+ശ്രീ റെഡ്ഡി = ഡേര്‍ട്ടി പിക്ചര്‍', യുവ താരത്തെ വിടാതെ പിന്തുടര്‍ന്ന് ശ്രീറെഡ്ഡി

തെലുങ്ക് യുവനടനും നിര്‍മാതാവുമായ നാനിക്കെതിരായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ താരത്തോടൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി നടി ശ്രീ റെഡ്ഡി. 'നാനി+ ശ്രീ റെഡ്ഡി= ഡേര്‍ട്ടി പിക്ചര്‍... ഉടന്‍', തന്റെ ഫേസ്ബുക്ക് പേജില്‍ ശ്രീ റെഡ്ഡി കുറിച്ചു. 

നാനി ഒരുപാട് പെണ്‍കുട്ടികളെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും എല്ലാം ഒരിക്കല്‍ പുറത്ത് വരുമെന്നും നടി  കുറച്ചു നാളുകള്‍ക്ക് മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. നാനിക്ക് മകള്‍ പിറന്നപ്പോള്‍ ആശംസ നേര്‍ന്നുകൊണ്ട് ശ്രീ റെഡ്ഡി  കുറിച്ചതും ഇതുതന്നെ. 'ഈയടുത്ത് നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. ആശംസകള്‍. ഇനി നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ ഒരുപാട് പെണ്‍കുട്ടികളെ ഉപയോഗിച്ചു. നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല. ഒരു കാര്യം ഓര്‍ക്കൂ, ദൈവം എല്ലാം അറിയുന്നുണ്ട്. വൈകിയാണെങ്കിലും നിങ്ങള്‍ ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കും', നടി മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചു. 

സിനിമയിലെ സ്വഭാവിക നടന്‍ ജീവിതത്തിലും നന്നായി അഭിനയിക്കുന്ന  വ്യക്തിയാണെന്നാണ് ശ്രീ റെഡ്ഡിയുടെ വാക്കുകള്‍.  നാനിയുടെ വിവാദ വീഡിയോയോ ചിത്രങ്ങളോ ഉടന്‍ പുറത്തുവിടുമെന്നാണ് ശ്രീറെഡ്ഡിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നടിയുടെ ഭീഷണിയോട് നാനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com