'പാക്കിസ്ഥാനെ കുടുക്കാന്‍ ഇന്ത്യന്‍ തീവ്രവാദികള്‍ ന്യൂയോര്‍ക്കിനെ ആക്രമിച്ചു'; വിമര്‍ശനം രൂക്ഷമായതോട പ്രിയങ്കയുടെ പരമ്പര മാപ്പ് പറഞ്ഞു

ഇന്ത്യക്കാരിയായിരുന്നിട്ടും ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതില്‍ നിന്ന് പ്രിയങ്ക പിന്‍മാറാന്‍ തയ്യാറാകാതിരുന്നത് രാജ്യത്തോട് ഒട്ടും പ്രതിബദ്ധത ഇല്ലാത്തതുകൊണ്ടാണെന്നാണ് പ്രധാന വിമര്‍ശനം
'പാക്കിസ്ഥാനെ കുടുക്കാന്‍ ഇന്ത്യന്‍ തീവ്രവാദികള്‍ ന്യൂയോര്‍ക്കിനെ ആക്രമിച്ചു'; വിമര്‍ശനം രൂക്ഷമായതോട പ്രിയങ്കയുടെ പരമ്പര മാപ്പ് പറഞ്ഞു

ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയ്ക്ക് പ്രശസ്തി നേടിക്കൊടുത്ത അമേരിക്കന്‍ പരമ്പര ക്വാണ്ടിക്കോയിലെ പുതിയ എപ്പിസോഡ് വിവാദത്തില്‍. ഇന്ത്യയെ ആക്ഷേപിക്കാന്‍ കൂട്ടുനിന്നു എന്നാരോപിച്ചാണ് പ്രിയങ്കയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നത്. പാകിസ്താനെ കുടുക്കാനായി ഇന്ത്യന്‍ തീവ്രവാദികള്‍ ന്യൂയോര്‍ക്കില്‍ ആക്രമണം ആസൂത്രണം ചെയ്യുന്ന രംഗമാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. വിമര്‍ശനം ശക്തമായതോടെ എബിസി നെറ്റ് വര്‍ക്ക് മാപ്പുപറഞ്ഞു. പ്രിയങ്കയ്ക്ക് ഇതില്‍ പങ്കില്ലെന്നും അവര്‍ വ്യക്തമാക്കി. 

'പുതിയ എപ്പിസോഡ് പലരുടെയും വേദനിപ്പിച്ചു. എല്ലാവിമര്‍ശനങ്ങളും ഈ ഷോ എഴുതുകയോ നിര്‍മിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്യാത്ത പ്രിയങ്കയ്ക്ക് നേരെയാണ്. എബിസി നെറ്റ്‌വര്‍ക്ക് മാപ്പ് ചോദിക്കുന്നു.'  

പ്രിയങ്കയ്ക്ക് നേരെയാണ് ആക്രമണം. ഇന്ത്യക്കാരിയായിരുന്നിട്ടും ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നതില്‍ നിന്ന് പ്രിയങ്ക പിന്‍മാറാന്‍ തയ്യാറാകാതിരുന്നത് രാജ്യത്തോട് ഒട്ടും പ്രതിബദ്ധത ഇല്ലാത്തതുകൊണ്ടാണെന്നാണ് പ്രധാന വിമര്‍ശനം. വിദേശ ഏജന്‍സികളുടെ പക്കല്‍ നിന്ന് പ്രിയങ്ക പണം കൈപ്പറ്റിയിട്ടുണ്ടെന്നും ചിലര്‍ ആരോപിക്കുന്നു. 

അലക്‌സ് പാരിഷ് എന്ന എഫ്ബിഐ ഏജന്റായാണ് ക്വാണ്ടിക്കോയില്‍ പ്രിയങ്ക അഭിനയിക്കുന്നത്. ഈ പരമ്പരയിലൂടെയാണ് പ്രിയങ്ക രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com