'അമ്മ'യില്‍ മോഹന്‍ലാല്‍ തന്നെ ; ഡബ്ല്യു സി സിയില്‍ നിന്ന് ഒരാള്‍ പോലുമില്ലാതെ പുതിയ ഭാരവാഹികളായി

നേതൃനിരയില്‍ ഒരു സ്ത്രീ പോലും ഇല്ലെങ്കിലും ഇത്തവണത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിത പ്രാതിനിധ്യം നാലായി ഉയര്‍ത്തിയിട്ടുണ്ട്. ശ്വേത മേനോന്‍, മുത്തുമണി, ഹണി റോസ്, രചന നാരായണന്‍ കുട്ടി എന്നിവരാണ് പ
'അമ്മ'യില്‍ മോഹന്‍ലാല്‍ തന്നെ ; ഡബ്ല്യു സി സിയില്‍ നിന്ന് ഒരാള്‍ പോലുമില്ലാതെ പുതിയ ഭാരവാഹികളായി

കൊച്ചി: ഉറപ്പിച്ചു, മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ ഇനി മോഹന്‍ലാല്‍ നയിക്കും. നീണ്ടനാളായി പ്രസിഡന്റ് സ്ഥാനത്തിരുന്ന ഇന്നസെന്റ് ഒഴിഞ്ഞതോടെയാണ് മോഹന്‍ലാലിന്റെ വരവ്‌. മമ്മൂട്ടി ഒഴിഞ്ഞ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബുവാണ് എത്തുന്നത്. എന്നാല്‍ മലയാള സിനിമയിലെ വനിത സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിലെ ഒരാള്‍ പോലും പുതിയ ഭാരവാഹികളായി ഇല്ല. 

സംസ്ഥാന നിയമസഭയിലെ ഇടതുപക്ഷ എംഎല്‍എമാരായ കെ.ബി ഗണേഷ് കുമാര്‍, മുകേഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സിദ്ധിഖാണ് പുതിയ സെക്രട്ടറി. ജഗതീഷാണ് ട്രഷറി. 24 ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തോട് അനുബന്ധിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി വെള്ളിയാഴ്ചയായിരുന്നു. നേതൃ സ്ഥാനങ്ങളിലേക്ക് മറ്റാരും പത്രിക സമര്‍പ്പിക്കാതെ വന്നതോടെയാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ നേതൃത്വം അധികാരമേല്‍ക്കുമെന്ന് ഉറപ്പായത്. പ്രധാന സ്ഥാനങ്ങള്‍ക്ക് പുറമേ 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. 

നേതൃനിരയില്‍ ഒരു സ്ത്രീ പോലും ഇല്ലെങ്കിലും ഇത്തവണത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിത പ്രാതിനിധ്യം നാലായി ഉയര്‍ത്തിയിട്ടുണ്ട്. ശ്വേത മേനോന്‍, മുത്തുമണി, ഹണി റോസ്, രചന നാരായണന്‍ കുട്ടി എന്നിവരാണ് പാനലിലുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായി നിലപാടെടുത്ത ആരും കമ്മിറ്റിയില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. ദിലീപിനെതിരേ ശക്തമായി വാദിച്ച രമ്യ നമ്പീശന്‍ ഇത്തവണ പാനലില്‍ ഇല്ല.

18 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തിരുന്ന ഇന്നസെന്റ് ഒഴിയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയും നേതൃസ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി. നേതൃനിരയില്‍ നിന്നും ഇന്നസെന്റും മമ്മൂട്ടിയും ഒഴിഞ്ഞതോടെ നേതൃ സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com