വി പി സത്യന്റെ സിനിമയ്ക്ക് പിന്നാലെ ഐ.എം. വിജയന്റെ ജീവിതകഥയും വെളളിത്തിരയിലേക്ക് 

കേരള ഫുട്ബോളിന്റെ അഭിമാന താരമായ ഐ.എം. വിജയനും ബിഗ്‌സ്‌ക്രീനിലേക്ക്
വി പി സത്യന്റെ സിനിമയ്ക്ക് പിന്നാലെ ഐ.എം. വിജയന്റെ ജീവിതകഥയും വെളളിത്തിരയിലേക്ക് 

കൊച്ചി:കേരള ഫുട്ബോളിന്റെ അഭിമാന താരമായ ഐ.എം. വിജയനും ബിഗ്‌സ്‌ക്രീനിലേക്ക്. ദിലീപ് നായകനായ  രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.മുൻ ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ ജീവിതകഥ സിനിമയായതിനു പിന്നാലെ മറ്റൊരു ഫുട്ബോൾ താരത്തിന്റെ ബയോപികും വെളളിത്തിരയിൽ എത്താൻ‌ പോകുന്നു എന്നതാണ് പ്രത്യേകത.

മലയാളത്തിലെ പ്രമുഖ യുവതാരമാണ് ഐ.എം. വിജയന്റ വേഷം അണിയുന്നത്. എന്നാല്‍ അതാരായിരിക്കുമെന്നത് സംബന്ധിച്ച് ഔദ്ദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുണ്‍ ഗോപി ഇപ്പോള്‍. ഈ സിനിമയ്ക്ക് ശേഷം ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കും. സിനിമയുടെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ്.

ചിത്രത്തിനായുള്ള ലൊക്കേഷനുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെ സന്ദര്‍ശിച്ച് കണ്ടെത്തിയതാണെന്നന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണെന്നും അരുണ്‍ ഗോപി വെളിപ്പെടുത്തിയിരുന്നു.. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com