അഞ്ജലീ മേനോന്റെ പുതിയ ചിത്രത്തിന് പേരിട്ടു: ആവേശത്തോടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് താരങ്ങളും

പൃഥ്വിരാജ്, നസ്രിയ നസീം, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയെടുക്കുന്ന ചിത്രത്തിന്റെ പേര് ഇന്നാണ് പുറത്തുവിട്ടത്.
അഞ്ജലീ മേനോന്റെ പുതിയ ചിത്രത്തിന് പേരിട്ടു: ആവേശത്തോടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് താരങ്ങളും

ഞ്ജലീ മേനോന്റെ പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ലാന്ന് പറഞ്ഞ് ആരാധകരുടെ ബഹളമാണ്. പ്രേഷകരുടെ പ്രിയതാരങ്ങള്‍ അണിനിരക്കുന്ന ചിത്രമായതുകൊണ്ട് ആകാംക്ഷയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. പൃഥ്വിരാജ്, നസ്രിയ നസീം, പാര്‍വ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയെടുക്കുന്ന ചിത്രത്തിന്റെ പേര് ഇന്നാണ് പുറത്തുവിട്ടത്.

'കൂടെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സഹിതമാണ് അഞ്ജലി മേനോന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ പേരില്‍ സംവിധായിക മാത്രമല്ല, അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരുമെല്ലാം ആവേശത്തിലാണ്. പാര്‍വ്വതിയും നസ്രിയയും പൃഥ്വിരാജും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മൂന്നുപേരും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇത് ഷെയര്‍ ചെയ്തത്.

നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഹൃദയതാളത്തെ തലോടുന്ന ഒരു ചിത്രമായിരിക്കും കൂടെ എന്നാണ് നടി പാര്‍വ്വതി പറയുന്നത്. സ്‌നേഹം ഒരിക്കലും നിങ്ങളെ വിട്ടു പോകുന്നില്ലെന്ന് ഈ ചിത്രം നിങ്ങളെ ഓര്‍മ്മിക്കുമെന്നും പാര്‍വ്വതി കുറിച്ചു. അത്യധികം സന്തോഷത്തോടു കൂടെയുടെ ഫസ്റ്റ്‌ലുക്ക് ഷെയര്‍ ചെയ്യുന്നുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ചിത്രം തങ്ങള്‍ എത്ര സന്തോഷത്തോടെ ഒരുക്കിയോ അത്ര സന്തോഷത്തോടെ പ്രേക്ഷകര്‍ ഇത് ആസ്വദിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'എനിക്കീ ചിത്രം വളരെ സ്‌പെഷ്യല്‍ ആണ്. എപ്പോളും അങ്ങനെയായിരിക്കും. നിങ്ങള്‍ പ്രേക്ഷകരെ ഈ ജൂലൈയില്‍ തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുന്നു' എന്നാണ് നസ്രിയ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. വിവാഹത്തിനു ശേഷം നസ്രിയയുടെ തിരിച്ചുവരവിന് കാരണമാകുന്ന ചിത്രമാണ് കൂടെ. പൃഥ്വിരാജിന്റെ അനുജത്തിയുടെ കഥാപാത്രമാണ് നസ്രിയ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com