പത്മാവതി മലയാളത്തില്‍: ഒരു അഡാറ് ലൗ നായികയുടെ ഫോട്ടോഷൂട്ട് കാണാം

ചിറ്റോറിലെ റാണി പദ്മാവതിയെപ്പോലെ അണിഞ്ഞൊരുങ്ങി മലയാളത്തിലെ ഒരു യുവതാരം എത്തിയിരിക്കുകയാണ്.
പത്മാവതി മലയാളത്തില്‍: ഒരു അഡാറ് ലൗ നായികയുടെ ഫോട്ടോഷൂട്ട് കാണാം

ത്മാവത് എന്ന ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതീവ സുന്ദരിയായി ആഭരണവിഭൂഷിതയായി വന്ന ദീപികയുടെ ലുക്ക് മാത്രം കണ്ട് സിനിമയ്ക്ക് ടിക്കറ്റ് എടുത്തവര്‍ വരെയുണ്ട്. പിന്നീട് നടി ഭാവനയുടെ വിവാഹത്തിനും ഏകദേശം ആ ലുക്ക് പരീക്ഷിച്ചിരുന്നു. 

ഇപ്പോഴിതാ ചിറ്റോറിലെ റാണി പദ്മാവതിയെപ്പോലെ അണിഞ്ഞൊരുങ്ങി മലയാളത്തിലെ ഒരു യുവതാരം എത്തിയിരിക്കുകയാണ്. അഡാര്‍ ലൗവിലെ നായികയാണ് ദീപികയുടെ പദ്മാവതിയിലെ അതേ മേക്ക് ഓവറില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അഡാറ് ലൗവിലെ നായിക എന്ന് പറഞ്ഞാല്‍ ഒരൊറ്റ കണ്ണിറുക്കല്‍ ഷോട്ട് കൊണ്ട് പ്രശസ്തയായ പ്രിയ പ്രകാശ് അല്ല. ചിത്രത്തിലെ അടുത്ത നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നൂറിന്‍ ഷെരീഫ് ആണ്.

കോസ്റ്റ്യൂം ഡിസൈനറായ ഷെഫീനയും മേക്ക് അപ് ആര്‍ട്ടിസ്റ്റ് ഡോ. ജാജി മോളുമാണ് നൂറിനെ ഒരുക്കിയിരിക്കുന്നത്. ചുവന്ന പട്ടുസാരിയില്‍ നൂര്‍ അതീവ സുന്ദരിയായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com