ഷക്കീലയുടെ ശീലാവതിക്കെതിരേ സെന്‍സര്‍ ബോര്‍ഡ്; രംഗങ്ങളല്ല പേരാണ് പ്രശ്‌നം

സിനിമയുടെ കഥയുമായി യോജിച്ച പേരല്ലെന്നും സത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണ് ചിത്രത്തിന്റേതെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്
ഷക്കീലയുടെ ശീലാവതിക്കെതിരേ സെന്‍സര്‍ ബോര്‍ഡ്; രംഗങ്ങളല്ല പേരാണ് പ്രശ്‌നം

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെവരാനുള്ള തയാറെടുപ്പിലാണ് തെന്നിന്ത്യന്‍ മാദകറാണി ഷക്കീല. എന്നാല്‍ ചിത്രം എത്തുന്നതിന് മുന്‍പ് തന്നെ ചിത്രത്തിന് മൂക്കുകയറിടാനുള്ള തീരുമാനത്തിലാണ് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ രംഗങ്ങളോ വസ്ത്രധാരണയോ അല്ല ചിത്രത്തിന്റെ പേരാണ് സെന്‍സര്‍ ബോര്‍ഡിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ശീലാവതി, വാട്ട് ഈസ് ദിസ് ഫ*** ? എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്. 

സിനിമയുടെ കഥയുമായി യോജിച്ച പേരല്ലെന്നും സത്രീകളെ ആക്ഷേപിക്കുന്ന അത്യധികം അശ്ലീലകരമായ ടൈറ്റിലാണ് ചിത്രത്തിന്റേതെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. എന്നാല്‍ ഷക്കീല ചിത്രമായതിനാല്‍ ശീലാവതി എന്ന പേര് നല്‍കാനാകിലെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നതെന്നാണ് ഷക്കീലയുടെ വാദം. കഥ അറിയാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും ഫേയ്‌സ്ബുക്ക് ലൈവിലൂടെ താരം വ്യക്തമാക്കി. ഷക്കീല ചിത്രമായതിനാലാണോ ബോര്‍ഡ് ഇത്തരത്തില്‍ നടപടിയെടുത്തത് എന്നും താരം ചോദിച്ചു.

ക്രൈം ത്രില്ലറായി പുറത്തിറങ്ങുന്ന ശീലാവതി ഷക്കിലയുടെ 250-ാം ചിത്രമാണ്. കേരളത്തില്‍ നടന്നിട്ടുള്ള ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സായി റാം ദസരിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com