'എന്റെ സിനിമകളൊന്നും അച്ഛന്‍ ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല'; വ്യാജവാര്‍ത്തകള്‍ക്കെതിരേ ദുല്‍ഖര്‍

ദുല്‍ഖറിന്റെ ആദ്യ ചിത്രമായ കാരാവാനു വേണ്ടി മമ്മൂട്ടി രംഗത്തെത്തുമെന്ന് ട്രേഡ് അനലിസ്റ്റും സിനിമ നിരൂപകനുമായ തരണ്‍ ആദര്‍ശ് അഭിപ്രായപ്പെട്ടു
'എന്റെ സിനിമകളൊന്നും അച്ഛന്‍ ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല'; വ്യാജവാര്‍ത്തകള്‍ക്കെതിരേ ദുല്‍ഖര്‍

2012 ല്‍ ഇറങ്ങിയ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് അരങ്ങേറിയത്. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ നായകന്‍ മമ്മൂട്ടിയുടെ മകന്‍. എന്നാല്‍ തന്റെ മകനോ മകന്റെ ചിത്രത്തിനു വേണ്ടിയോ ഇതുവരെ മമ്മൂട്ടി രംഗത്തെത്തിയിട്ടില്ല. എന്നാല്‍ ഈ കീഴ് വഴക്കം മമ്മൂട്ടി തെറ്റിക്കാനുള്ള തയാറെടുപ്പിലാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് അടുത്തിടെ പ്രചരിപ്പിക്കപ്പെട്ടത്.

തുടര്‍ന്ന് ദുല്‍ഖറിന്റെ ആദ്യ ചിത്രമായ കാരാവാനു വേണ്ടി മമ്മൂട്ടി രംഗത്തെത്തുമെന്ന് ട്രേഡ് അനലിസ്റ്റും സിനിമ നിരൂപകനുമായ തരണ്‍ ആദര്‍ശ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിന് ദുല്‍ഖര്‍ നല്‍കിയ മറുപടി വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 

നടന്‍ മമ്മൂട്ടിയായിരിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ഹിന്ദി ചിത്രമായ കാര്‍വാന്‍ പ്രമോട്ട് ചെയ്യുക എന്നായിരുന്നു തരണിന്റെ ട്വീറ്റ്. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നും ഇന്നു വരെ തന്നെയോ തന്റെ ചിത്രങ്ങളോ അച്ഛന്‍ പ്രമോട്ട് ചെയ്തിട്ടില്ലെന്നും ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ പറഞ്ഞു. ചില തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വാര്‍ത്ത തെറ്റാണെന്ന് ദുല്‍ഖര്‍ തന്നെ പറഞ്ഞതോടെ തിരുത്തലുമായി തരണ്‍ രംഗത്തെത്തി. ദുല്‍ഖറും ഇര്‍ഫാന്‍ ഖാനും മിഥില പാര്‍ക്കറും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഓഗസ്റ്റ് മൂന്നിനാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ ആകര്‍ഷ് ഖുറാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com