ലൂസിഫറിനോട് പടവെട്ടാന്‍ വിവേക് ഒബ്രോയ്; സ്വപ്‌ന സിനിമയ്ക്കായി പൃഥ്വിരാജ് ഇറക്കുന്നത് വമ്പന്‍ താരനിര

മഞ്ജു വാര്യര്‍ നായികയാവുമ്പോള്‍ ടോവിനോ തോമസും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളില്‍ എത്തും
ലൂസിഫറിനോട് പടവെട്ടാന്‍ വിവേക് ഒബ്രോയ്; സ്വപ്‌ന സിനിമയ്ക്കായി പൃഥ്വിരാജ് ഇറക്കുന്നത് വമ്പന്‍ താരനിര

സംവിധാനം പൃഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍... ലൂസിഫര്‍ എന്ന ചിത്രത്തെ കാത്തിരിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇതിലും വലിയ കാരണം എന്തെങ്കിലും വേണോ? എന്നാല്‍ ആവേശം ഇതില്‍ അവസാനിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി ബോളിവുഡ് താരങ്ങള്‍ അടക്കം വലിയ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കാനിരിക്കേ കാസ്റ്റിങ്ങിന്റെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.

ബോളിവുഡ് താരം വിവേക് ഒബ്രോയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാവുമ്പോള്‍ ടോവിനോ തോമസും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളില്‍ എത്തും. ക്വീന്‍ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സാനിയ മോഹന്‍ലാലിന്റെ മകളാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മോഹന്‍ലാലിന്റെ അനിയന്റെ റോളിലാണ് ടോവിനോ എത്തുന്നത്. കൂടാതെ ഇന്ദ്രജിത്തും മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കും. നെഗറ്റീവ് സ്വഭാവമുള്ള നായകവേഷമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നതെന്ന് സൂചനയുണ്ട്. വില്ലന്‍, ഒടിയന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജുവാര്യര്‍ എത്തുന്ന ചിത്രമാണിത്. അണിയറ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചില്ല. ഷൂട്ടിങ് ആരംഭിക്കുന്നതിനൊപ്പമായിരിക്കും വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുക.

വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. സുജിത് വാസുദേവ് ആണ് ലൂസിഫറിന്റെ ഛായാഗ്രാഹകന്‍. നിര്‍മ്മാണം നിര്‍വഹിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com