ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാര്‍ക്കൊപ്പം മേരിക്കുട്ടി വിശേഷങ്ങള്‍ പങ്കുവച്ച് ജയസൂര്യയുടെ ആദ്യ മെട്രോയാത്ര (വീഡിയോ കാണാം)

മെട്രോ ജീവനക്കാരായ ലയ, സുല്‍ഫി എന്നിവര്‍ക്കൊപ്പം ഇടപ്പള്ളിയില്‍ നിന്ന് മഹാരാജാസ് വരെയായിരുന്നു ജയസൂര്യയും രഞ്ജിത് ശങ്കറും യാത്രചെയ്തത്
ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാര്‍ക്കൊപ്പം മേരിക്കുട്ടി വിശേഷങ്ങള്‍ പങ്കുവച്ച് ജയസൂര്യയുടെ ആദ്യ മെട്രോയാത്ര (വീഡിയോ കാണാം)

ഞാന്‍ മേരിക്കുട്ടി തീയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയിലാണ് 'മേരിക്കുട്ടി'മാരുമായി ജയസൂര്യ മെട്രോ യാത്രയ്‌ക്കെത്തിയത്. ഈദ് റിലീസായി തീയറ്ററുകളിലെത്തി മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടത്തിയ യാത്രയില്‍ യഥാര്‍ത്ഥ ജീവിതത്തിലെ തങ്ങളുടെ കഥകള്‍ പങ്കുവച്ച് മെട്രോ ജീവനക്കാരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഒപ്പം ചേര്‍ന്നു. ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ശങ്കറും ജയസൂര്യയ്‌ക്കൊപ്പം എത്തിയിരുന്നു. കൊച്ചി മെട്രോയടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇവരുടെ യാത്ര. 

മെട്രോ ജീവനക്കാരായ ലയ, സുല്‍ഫി എന്നിവര്‍ക്കൊപ്പം ഇടപ്പള്ളിയില്‍ നിന്ന് മഹാരാജാസ് വരെയായിരുന്നു ജയസൂര്യയും രഞ്ജിത് ശങ്കറും യാത്രചെയ്തത്. സിനിമയുടെ വിശേഷങ്ങളും ഒപ്പമുണ്ടായിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ വിശേഷങ്ങളും ഈ യാത്രയ്ക്കിടയില്‍ ചര്‍ച്ചയായി. ഞാന്‍ മേരികുട്ടി എന്ന ചിത്രത്തിന്റെ പ്രസക്തിയും ഈ ചിത്രത്തിലൂടെ സമൂഹത്തില്‍ കാണാനാഗ്രഹിക്കുന്ന മാറ്റങ്ങളും ഇവര്‍ യാത്രക്കിടയില്‍ പങ്കുവച്ചു. 

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി കൊടുത്തതുവഴി കൊച്ചി മെട്രോയുടെ വാല്യൂ കൂടിയിട്ടെയൊള്ളു എന്നും ഇതുപൊലെ ഏതൊരു സ്ഥാപനത്തിലും കഴിവുണ്ടെങ്കില്‍ അവര്‍ക്ക്  അവസരം നല്‍കണമെന്നും ജയസൂര്യ പറഞ്ഞു. സഹതാപത്തിന്റെ പേരില്‍ ഇവര്‍ക്ക് ജോലി നല്‍കരുതെന്നും മറിച്ച് കഴിവ് ചൂണ്ടികാട്ടിതന്നെ ഇവരെ തൊഴിലിന് അര്‍ഹരാക്കണമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

മേരിക്കുട്ടിയെകണ്ട് ജയസൂര്യയെ അഭിനന്ദിക്കുകയായിരുന്നു യാത്രയിലുടനീളം സുല്‍ഫി. തന്റെ ജീവിതത്തില്‍ നേരിട്ട ഒരുപാട് സംഭവങ്ങള്‍ ചിത്രത്തില്‍ പറഞ്ഞുപോകുന്നുണ്ടെന്നും അതെല്ലാം കണ്ട് കണ്ണുനറഞ്ഞെന്നുമാണ് സുല്‍ഫിയുടെ വാക്കുകള്‍. മേരിക്കുട്ടിയായി എല്ലാ അര്‍ത്ഥത്തിലും മികച്ച അഭിനയമാണ് ജയസൂര്യ കാഴ്ചവച്ചതെന്ന് സുല്‍ഫി പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com