'ഷൂട്ടിനു വരുന്നതിന് മുന്‍പ് പേടിയായിരുന്നു: പക്ഷേ പൃഥ്വി എന്നെ അദ്ഭുതപ്പെടുത്തി'

ചിത്രത്തിലെ ചില വിശേഷങ്ങള്‍ പങ്കുവെച്ച് നടി നസ്രിയ രംഗത്തെത്തിയിരിക്കുകയാണ്.
'ഷൂട്ടിനു വരുന്നതിന് മുന്‍പ് പേടിയായിരുന്നു: പക്ഷേ പൃഥ്വി എന്നെ അദ്ഭുതപ്പെടുത്തി'

സ്രിയയും പാര്‍വതിയും പൃഥ്വിരാജും ഒന്നിച്ചെത്തുന്ന 'കൂടെ' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന കുഞ്ഞു വിശേഷങ്ങള്‍ക്ക് പോലും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ചെവിയോര്‍ക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ചില വിശേഷങ്ങള്‍ പങ്കുവെച്ച് നടി നസ്രിയ രംഗത്തെത്തിയിരിക്കുകയാണ്.

അടുത്ത് പരിചയപ്പെട്ടപ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് പൃഥ്വിരാജ് എന്നാണ് നസ്രിയ പറയുന്നത്. പുറമേ നിന്ന് കാണുന്നപോലെയല്ല തികച്ചും സാധാരണക്കാരനായ നിഷ്‌കളങ്കനായ ആളാണ് പൃഥ്വി. ഈ സ്വഭാവ സവിശേഷത അറിയാനായത് സന്തോഷകരമാണ്. ഇതുപോലെ ആര്‍ദ്ര സ്വഭാവമാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രത്തിനുമെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. 

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നസ്രിയയുടെ സഹോദരനായാണ് വേഷമിടുന്നത്. അതുല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ഥ് മേനോന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ പിതാവായി സംവിധായകന്‍ രഞ്ജിത്താണ് എത്തുന്നത്. എം ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com