സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ മോശം നടനാണെന്ന് ഗൂഗിള്‍; സൂപ്പര്‍ താരത്തിന് പണി കൊടുത്തത് റേസ് 3

റേസ് 3 സിനിമയേയും ചിത്രത്തിലെ സൂപ്പര്‍ താരത്തിന്റെ അഭിനയവും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു
സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ മോശം നടനാണെന്ന് ഗൂഗിള്‍; സൂപ്പര്‍ താരത്തിന് പണി കൊടുത്തത് റേസ് 3

നീണ്ട കാത്തിരിപ്പിനൊടുവിലാണ് സല്‍മാന്‍ഖാന്റെ റേസ് 3 പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയത് ഇപ്പോള്‍ സല്‍മാനു തന്നെ തലവേദനയായിരിക്കുകയാണ്. ഈ ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിലെ ഏറ്റവും മോശം നടന്‍ എന്ന പട്ടമാണ് മസില്‍ ഖാന്‍ സ്വന്തമാക്കിയിരിക്കുന്നത്. മോശം നടന്‍ ആരാണെന്ന് ഗൂഗിളില്‍ സര്‍ച്ചു ചെയ്യുമ്പോഴാണ് സല്‍മാന്‍ ഖാന്റെ പേര് തെളിയുന്നത്.

റേസ് 3 സിനിമയേയും ചിത്രത്തിലെ സൂപ്പര്‍ താരത്തിന്റെ അഭിനയവും വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ആരാധകര്‍ക്ക് പോലും സഹിച്ചിരിക്കാന്‍ പറ്റില്ല എന്നായിരുന്നു ചിലരുടെ കമന്റ്. പ്രേക്ഷകരും മാധ്യമങ്ങളും എഴുതിയ നിരൂപണങ്ങളും അതുമായി ബന്ധപ്പെട്ട ടാഗുകളുമാണ് ഇത്ര വലിയ പണി താരത്തിന് നല്‍കിയത്.

റെമോ ഡിസൂസയാണ് റേസ് 3 ന്റെ സംവിധായകന്‍. അബ്ബാസ്-മസ്താന്‍ കൂട്ടുക്കെട്ടില്‍ സെയ്ഫ് അലി ഖാന്‍ നായകനാക്കി ഇറക്കിയ റേസ് സീരിസിന്റെ തുടര്‍ച്ചയായിരുന്നു ചിത്രം. എന്നാല്‍ റസ് 3 യുടെ കഥയ്ക്ക് റേസ് 2,1 ഭാഗങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ സെയ്ഫ് അസംതൃപ്തി പ്രകടിപ്പു. തുടര്‍ന്ന് സെയ്ഫിനെ മാറ്റിയാണ് സല്‍മാന്റെ എത്തുന്നത്. നിര്‍മാതാക്കളുമായി അബ്ബാസിനും മസ്താനും അഭിപ്രായവ്യത്യാസമുണ്ടായതോടെ സംവിധായന വേഷം റെമോ ഡിസൂസയിലേക്ക് എത്തുകയായിരുന്നു. പുത്തന്‍ കൂട്ടുകെട്ടില്‍ പുത്തന്‍ റേസ് ഇറങ്ങിയത് സല്‍മാന് പേരുദോഷമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com