അനേകം പ്രതിഭകളുടെ സംഗമം: ഭയാനകം ട്രെയിലര്‍ പുറത്തിറങ്ങി

തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരു ഭാഗമാണ് ഭയാനകം എന്ന സിനിമയാക്കി മാറ്റിയിരിക്കുന്നത്.
അനേകം പ്രതിഭകളുടെ സംഗമം: ഭയാനകം ട്രെയിലര്‍ പുറത്തിറങ്ങി

യരാജ് സംവിധാനം ചെയ്ത ഭയാനകം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സമവിധായകനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രമാണിത്. നവരസപരമ്പരയിലെ ആറാമത്തെ ചിത്രമാണ് ഭയാനകം. ചിത്രത്തിലെ ഛായാഗ്രഹണത്തിന് നിഖില്‍ എസ് പ്രവീണും ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരു ഭാഗമാണ് ഭയാനകം എന്ന സിനിമയാക്കി മാറ്റിയിരിക്കുന്നത്. തകഴിയുടെ നോവലിലെ പോസ്റ്റ്മാന്റെ കഥാപാത്രമാണ് ചിത്രത്തില്‍ പുനരാവിഷ്‌കരിക്കുന്നത്. കുട്ടനാടന്‍ ഗ്രാമത്തില്‍ പോസ്റ്റ്മാന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പോസ്റ്റുമാന്റെ വേഷം അവതരിപ്പിച്ച് രണ്‍ജിപണിക്കര്‍ ആദ്യമായി നായകനാകുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ജയരാജ് തന്നെ തിരക്കഥയും സംഭാഷണവും.

ശ്രീകുമാരന്‍ തമ്പിയും എംകെ അര്‍ജുനനും ചേര്‍ന്നാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. നായിക എന്ന ചിത്രത്തിനുശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി. അരവിന്ദന്‍ ചിത്രങ്ങളിലെ സാന്നിധ്യമായിരുന്ന നമ്പൂതിരി ഏറെക്കാലത്തിനുശേഷമാണ് സിനിമയിലെത്തുന്നത്. 

സഹസംവിധാനം എ കെ ബിജുരാജ്, ക്യാമറ നിഖില്‍ എസ് പ്രവീണ്‍. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ്‌കുമാര്‍ മുട്ടത്താണ് നിര്‍മാണം. ആശാശരത്ത്, ഗിരീഷ് കാവാലം, സബിതാ ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗാപാല്‍, ഗായത്രി എന്നവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com