'എന്റെ കുഞ്ഞു വീഴ്ചകള്‍ക്ക് പോലും അമ്മയെ എല്ലാവരും കുറ്റപ്പെടുത്തി, ഈ വിജയം അമ്മയ്ക്കുള്ളതാണ്'; ഹൃദയം നിറച്ച് മിസ് ഇന്ത്യ

'ഒരു ചിരിക്കു ജീവിതത്തെ വളരെയധികം സുന്ദരമാക്കാന്‍ കഴിയുമെന്നു ഞാന്‍ അമ്മയില്‍ നിന്നാണു പഠിച്ചത്'
'എന്റെ കുഞ്ഞു വീഴ്ചകള്‍ക്ക് പോലും അമ്മയെ എല്ലാവരും കുറ്റപ്പെടുത്തി, ഈ വിജയം അമ്മയ്ക്കുള്ളതാണ്'; ഹൃദയം നിറച്ച് മിസ് ഇന്ത്യ

മിസ് ഇന്ത്യ പട്ടം നേടിയതിന് ശേഷമുള്ള തമിഴ്‌നാട് സ്വദേശിനി അനുക്രീതി വാസിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത് സെലീന എന്ന പേരാണ്. ഇടയ്ക്ക് സെലീന എന്ന് പച്ച കുത്തിയ തന്റെ കൈകള്‍ ഉയര്‍ത്തിക്കാട്ടി അവള്‍ പറഞ്ഞു- 'എന്റെ വിജയത്തിന് പിന്നില്‍ അവര്‍ മാത്രമാണ്- എന്റെ അമ്മ'. അമ്മ നല്‍കിയ പിന്തുണയിലും ആത്മവിശ്വാസത്തിലുമാണ് ഈ 19 കാരി തന്റെ സ്വപ്നത്തെ കൈപ്പിടിയില്‍ ഒതുക്കിയത്. 

''ഒറ്റയ്ക്കായിരുന്നു ഞാനും അമ്മയും. എന്റെ കുഞ്ഞു വീഴ്ചകള്‍ക്കു പോലും അമ്മയെ എല്ലാവരും കുറ്റപ്പെടുത്തി. ഇപ്പോള്‍ ഞാന്‍ വലിയ വിജയം നേടിയിരിക്കുന്നു. അതിനും കാരണക്കാരി അവരാണ്, അവര്‍ മാത്രം എന്റെ അമ്മ'' മിസ് ഇന്ത്യ കിരീടം അണിഞ്ഞുകൊണ്ട് അനുക്രീതി വാസ് പറഞ്ഞു. 

നാലാം വയസ്സിലാണ് അനുവിന്റെ അച്ഛനെ കാണാതാകുന്നത്. അന്നുമുതല്‍ അനുക്രീതിനേയും സഹോദരനെയും വളര്‍ത്തിയത് അമ്മ ഒറ്റയ്ക്കായിരുന്നു. അമ്മ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ഈ മിടുക്കി മുന്നോട്ടുപോകുന്നത്. 'അമ്മ എപ്പോഴും പറയും, നീ വളരെ ശക്തയും ധീരയുമാണ്. നിന്നെക്കൊണ്ട് എല്ലാം സാധിക്കും. എന്നിട്ട് എപ്പോഴും ചിരിക്കും. ഒരു ചിരിക്കു ജീവിതത്തെ വളരെയധികം സുന്ദരമാക്കാന്‍ കഴിയുമെന്നു ഞാന്‍ അമ്മയില്‍ നിന്നാണു പഠിച്ചത്,''. മകളുടെ വിജയത്തിന്റെ അത്യന്തം സന്തുഷ്ടയാണ് ഐടി പ്രഫഷനലായ അമ്മ സെലീന. മകളുടെ വിജയത്തില്‍ അഭിമാനിക്കുന്നുവെന്നാണ്

ചെന്നൈ ലയോള കോളജില്‍ ഡിഗ്രി ഫ്രഞ്ച് വിദ്യാര്‍ഥിയാണ് അനുക്രീതി. നൃത്തത്തിലും സംഗീതത്തിലും മിടുക്കിയാണ്. കൂടാതെ സംസ്ഥാനതല അതലിറ്റുമാണ്. വെല്ലുവിളികള്‍ പുതുമയല്ലെന്നും അവയെ നേരിടാമെന്ന ധൈര്യമുണ്ടെന്നും അവള്‍ പറയുന്നു. തിരുച്ചിറപ്പള്ളിയെന്ന ചെറിയ സ്ഥലത്താണു വളര്‍ന്നത്. പഠനത്തിനായിട്ടാണ് ചെന്നൈയിലേക്കു മാറുന്നത്. സൂപ്പര്‍ മോഡലും നടിയുമാകണമെന്നാണ് അനുവിന്റെ സ്വപ്നം. ഇതിനൊപ്പം ഫ്രഞ്ച് ഉള്‍പ്പടെയുള്ള വിദേശഭാഷകള്‍ പഠിക്കണമെന്നും പരിഭാഷകയാകണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ നിലവില്‍ അനുക്രീതിക്ക് ഒറ്റസ്വപ്‌നം മാത്രമേയൊള്ളൂ. ലോകസുന്ദരി പട്ടം. അതിനായുള്ള തയാറെടുപ്പിലാണ് ഈ സുന്ദരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com