'ബേസ്ഡ് ഓണ്‍ എ ഫേക് സ്റ്റോറി' ; 'കിനാവള്ളി'യുടെ കള്ളക്കഥവിശേഷങ്ങള്‍ പറഞ്ഞ് സംവിധായകന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd June 2018 12:33 PM |
Last Updated: 23rd June 2018 12:33 PM | A+A A- |
ബേസ്ഡ് ഓണ്‍ എ ഫേക് സ്റ്റോറി എന്ന ടാഗ്‌ലൈനാണ് ശിക്കാരി ശംഭുവിനും മധുര നാരങ്ങയ്ക്കും ശേഷം സൂഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളി എന്ന ചിത്രത്തിന്റെ വ്യത്യസ്തത. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലുമായി അണിയിച്ചൊരുക്കുന്ന ഈ ചിത്രം റൊമാന്റിക് ഹോറര്‍ ഡ്രാമയാണെന്നാണ് സുഗീതിന്റെ വാക്കുകള്‍.
മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ ഒരു വിവാഹവാര്‍ഷിക ദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍പ്രൈസിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ ഒന്നിച്ചെത്തുന്ന ഈ ആഘോഷദിനത്തിലെ ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
താനൊഴിച്ച് കിനാവള്ളി എന്ന സിനിമയുടെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ പുതുമുഖങ്ങളാണെന്ന് സുഗീത് പറയുന്നു. 'എന്നോടൊപ്പം മുമ്പ് സഹസംവിധായകരായി പ്രവര്‍ത്തിച്ച രണ്ടുപേര്‍ ചേര്‍ന്നാണ ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ഒരു മുഴുനീള കോമഡി സിനിമ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലെങ്കിലും എന്റെ മുന്‍ ചിത്രങ്ങള്‍ കോമഡിചിത്രങ്ങളായാണ് വിലയിരുത്തപ്പെടുന്നത്'. ഇതുവരെ ചെയ്തുവന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരു ചിത്രം ചെയ്യണം എന്ന താത്പര്യമാണ് കിനാവള്ളിയിലേക്ക് എത്തിച്ചതെന്ന് സുഗീത് പറയുന്നു.
വളരെ തുറന്ന മനസോടെയിരുന്ന് ഈ ചിത്രം കാണണമെന്നും എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ മാത്രം ചിത്രത്തെ സമീപിക്കണമെന്നുമാണ് സുഗീത് പറയുന്നത്. രണ്ട് മണിക്കൂര്‍ ലോജിക്കുകള്‍ മാറ്റിവച്ചിരുന്ന് ചിത്രം കാണണമെന്നാണ് സംവിധായകന്‍ നല്‍കുന്ന മുന്നറിയിപ്പ്.