റിയാലിറ്റി ഷോ ഷൂട്ടിങ്ങിനിടെ സണ്ണി ലിയോണി തളര്‍ന്നു വീണു; കാരണം ഹെര്‍ണിയ

വയറിന് കഠിനായ വേദനയും പനിയുമാണ് സണ്ണിയ്ക്ക് ഉണ്ടായിരുന്നത്
റിയാലിറ്റി ഷോ ഷൂട്ടിങ്ങിനിടെ സണ്ണി ലിയോണി തളര്‍ന്നു വീണു; കാരണം ഹെര്‍ണിയ

റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം സണ്ണി ലിയോണി തളര്‍ന്നു വീണു. അസഹ്യമായ വയറുവേദനയും പനിയും കാരണമാണ് താരം തളര്‍ന്നു വീണത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ഇപ്പോള്‍ ചികിത്സയിലാണ്. 

സ്പ്ലിറ്റ്‌സ വില്ലയുടെ സീസണ്‍ 11ന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് താരത്തെ ചിത്രീകരണം നടത്ത ഉത്തരാഖണ്ഡിലെ ബ്രിജേഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന് ഉടന്‍ ആശുപത്രിയില്‍ നിന്ന് പോകാനാകുമെന്നാണ് ഡോക്റ്റര്‍ മായങ്ക് അഗര്‍വാള്‍ പറയുന്നത്. 

വയറിന് കഠിനായ വേദനയും പനിയുമാണ് സണ്ണിയ്ക്ക് ഉണ്ടായിരുന്നത്. യാത്ര കാരണമുണ്ടായ വയറു വേദന ആയിരിക്കാമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും അസഹ്യമായ വേദനയില്‍ പുളഞ്ഞതോടെയാണ് വിശദമായ പരിശോധന നടത്തിയത്. സണ്ണി സുഖംപ്രാപിച്ചു വരികയാണെന്നും എല്ലാ ശ്രദ്ധയും ഞങ്ങള്‍ കൊടുക്കുന്നുണ്ടെന്നും താരത്തിന്റെ മാനേജര്‍ വ്യക്തമാക്കി. 

ആനന്തരിക അവയവങ്ങള്‍ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയുടെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതിനെയാണ് ആന്ത്രവീക്കം അഥവ ഹെര്‍ണിയ എന്നു പറയുന്നത്. പേശികള്‍ ദുര്‍ബലമാകുന്നതോ ദ്വാരങ്ങള്‍ ഉണ്ടാകുന്നതോ അണ് ഇതിന് കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com