തെന്നിന്ത്യന്‍ താരം റാണാ ദഗുപതിക്ക് ഹൃദയശസ്ത്രക്രിയ?
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th June 2018 12:36 PM |
Last Updated: 24th June 2018 12:40 PM | A+A A- |

ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം റാണാ ദഗുബതി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഉടന്‍ തന്നെ റാണാ ദഗുബതി വിദേശത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, റാണയുടെ കുടുംബാംഗങ്ങള്‍ ആരും തന്നെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
സിംഗപ്പൂരിലോ അമേരിക്കയിലോ ആയിരിക്കും ശസ്ത്രക്രിയ നടക്കുകയെന്നാണ് അറിയുന്നത്. അമ്മ ലക്ഷ്മി ആയിരിക്കും റാണയ്ക്ക് വൃക്ക ദാനം ചെയ്യുകയെന്നും അറിയുന്നു. റാണയുടെ വൃക്കരോഗം പാരമ്പര്യമാണെന്നും അദ്ദേഹത്തിന്റെ സിനിമാ ജീവിതരീതിയുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും റാണയോട് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.