ആ രഹസ്യ നായിക അനുപമ പരമേശ്വരന്‍; മലയാളവും തമിഴും കടന്ന് താരം സാന്‍ഡല്‍വുഡിലേക്കോ? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th June 2018 02:02 PM  |  

Last Updated: 25th June 2018 02:02 PM  |   A+A-   |  

anupama_parameshwaran

വന്‍ വാഡെയാര്‍ സംവിധാനം ചെയ്യുന്ന പുനീത് രാജ്കുമാര്‍ ചിത്രമായ നാടസര്‍വ്വഭൗമയിലൂടെ അനുപമ പരമേശ്വരന്‍ സാന്‍ഡല്‍വുഡ്ഡും കീഴടക്കാനൊരുങ്ങുന്നു. രണ്ട് നായികമാര്‍ ഉള്ള ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രജിത റാം ആണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും രണ്ടാമത്തെ  നായികയികയെ കുറിച്ചുള്ള സൂചനകള്‍ പോലും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഈ കഥാപാത്രമായെത്തുന്നത് മലയാളത്തില്‍ അഭിനയം തുടങ്ങി തമിഴിലും തെലുങ്കിലും തിരക്കേറിയ താരമായി മാറിയ അനുപമ പരമേശ്വരന്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  

സിനിമയിലേക്ക് അനുപമയ്ക്ക് ക്ഷണം ലഭിച്ചുകഴിഞ്ഞെന്നും അടുത്തുതന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മികച്ച ആഭിനയം കൊണ്ട് കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ പ്രാപ്തിയുള്ള നായികയ്ക്കായുള്ള അന്വേഷണമാണ് അനുപമയില്‍ എത്തിയതെന്നാണ് അറിയുന്നത്. നാടസര്‍വ്വഭൗമയില്‍ നായികയാകുന്നതോടെ കന്നഡയിലെ കന്നി ചിത്രത്തിനായാണ് താരം ഒരുങ്ങുന്നത്.   

ഇതിനോടകം ചിത്രീകരണം ആരംഭിച്ച സിനിമയുടെ പകുതി ഭാഗത്തോളം പൂര്‍ത്തിയാക്കികഴിഞ്ഞു. പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രംഗങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും ഈ ഭാഗങ്ങള്‍ കൊല്‍ക്കത്തയില്‍  ചിത്രീകരിക്കുമെന്നുമാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.