'ഇത് കേരളം ചോദിക്കുന്ന ചോദ്യം, അല്ലെങ്കില്‍ ചോദിക്കേണ്ട ചോദ്യം'; അമ്മയിലേക്ക് ദിലീപിനെ തിരച്ചെടുത്തതില്‍ റിമ കല്ലിങ്കല്‍

എന്നാല്‍ ഡബ്ല്യൂസിസിയേയും റിമയേയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി
'ഇത് കേരളം ചോദിക്കുന്ന ചോദ്യം, അല്ലെങ്കില്‍ ചോദിക്കേണ്ട ചോദ്യം'; അമ്മയിലേക്ക് ദിലീപിനെ തിരച്ചെടുത്തതില്‍ റിമ കല്ലിങ്കല്‍

താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി റിമ കല്ലിങ്കല്‍. സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്റ്റീവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. ഇത് കേരളം ചോദിക്കുന്ന ചോദ്യം, അല്ലെങ്കില്‍ ചോദിക്കേണ്ട ചോദ്യം എന്ന് കുറിച്ചുകൊണ്ടാണ് അമ്മയുടെ നടപടിയെ ചോദ്യം ചെയ്യുന്ന ഡബ്ല്യൂസിസിയുടെ പോസ്റ്റ് താരം പങ്കുവെച്ചത്. 

കഴിഞ്ഞ ദിവസം കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തത്. പ്രമുഖ നടിയെ ആക്രമിച്ച കേസിലാണ് താരം സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. എന്നാല്‍ കേസ് തീരുന്നതിന് മുന്‍പുള്ള താരത്തിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 
എന്നാല്‍ ഡബ്ല്യൂസിസിയേയും റിമയേയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. സിനിമയില്‍ അല്ലാത്തവരാണ് അനാവശ്യ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് എന്നാണ് ഇവരുടെ വാദം. കൂടാതെ ദിലീപിന്റെ കേസില്‍ മാത്രമാണ് സംഘടനയ്ക്ക് അഭിപ്രായമൊള്ളൂവെന്നും വിമര്‍ശനമുണ്ട്. നേരത്തെ സംഘടനയുടെ നിലപാടിനെ വിമര്‍ശിച്ച് ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com