'പലരും എതിര്‍ക്കാത്തത് നിലനില്‍പ്പ് ഭയന്ന്'; ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ അമ്മ ആത്മപരിശോധന നടത്തണമെന്ന് സജിത മഠത്തില്‍

'അമ്മ യോഗത്തില്‍ ഡബ്ല്യൂസിസി ഭാരവാഹികള്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വ്വമല്ല'
'പലരും എതിര്‍ക്കാത്തത് നിലനില്‍പ്പ് ഭയന്ന്'; ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ അമ്മ ആത്മപരിശോധന നടത്തണമെന്ന് സജിത മഠത്തില്‍

ടിയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ വീണ്ടും താരസംഘടനയായ അമ്മയിലേക്ക് എടുത്ത നടപടിയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് നടി സജിത മഠത്തില്‍. നിലനില്‍പ്പ് ഭയന്നാണ് ദിലീപിനെ തിരിച്ചെടുത്ത നടപടിയെ പലരും എതിര്‍ക്കാത്തതെന്നും അവര്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ച കൂടിയ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ വെച്ചാണ് ദിലീപിനെ വീണ്ടും സംഘടനയിലേക്ക് എടുത്ത്. 

എന്നാല്‍ അമ്മയുടെ യോഗത്തില്‍ പോയി പ്രതിഷേധം രേഖപ്പെടുത്താതെ പുറത്തുനിന്ന് വിമര്‍ശനം അഴിച്ചുവിടുന്ന ഡബ്ല്യൂസിസി ഭാരവാഹികളുടെ നടപടിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ അമ്മ യോഗത്തില്‍ ഡബ്ല്യൂസിസി ഭാരവാഹികള്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വ്വമല്ലെന്നാണ് സജിത പറയുന്നത്. ജോലിതിരക്കുകൊണ്ടും കൊച്ചിയില്‍ ഇല്ലാത്തതുകൊണ്ടുമാണ് പങ്കെടുക്കാതിരുന്നത് എന്നും അവര്‍ വ്യക്തമാക്കി. 

ദിലീപിനെ തിരിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്ത് ഡബ്ല്യൂസിസി രംഗത്തെത്തിയിരുന്നു. കേസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ദിലീപിനെ സംഘടനയിലേക്ക് എടുത്തതാണ് അവരെ ചൊടിപ്പിച്ചത്. റിമ കല്ലിങ്കല്‍, ആഷിഖ് അബു, രഞ്ജിനി തുടങ്ങിയ താരങ്ങള്‍ ഇതിനെതിരേ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com