'അമ്മ' ക്രിമിനല്‍ സ്വഭാവമുള്ള മാഫിയാ സംഘം: ആഷിക് അബു
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th June 2018 01:50 PM |
Last Updated: 27th June 2018 01:51 PM | A+A A- |

കൊച്ചി: മലയാളത്തിലെ താരസംഘടനയായ 'അമ്മ' ക്രിമിനില്‍ സ്വഭാവമുള്ള മാഫിയ സംഘമായി മാറിയെന്ന് സംവിധായകന്‍ ആഷിക് അബു. 'അമ്മ' സംഘടനയല്ല വെറുമൊരു സംഘമാണ്. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് സംഘടന ചെയ്യുന്നതെന്നും ആഷിക് അബു പറഞ്ഞു. അമ്മയില്‍നിന്നു നാലു നടിമാര്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആഷിക് അബു.
അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജിയെ പിന്തുണക്കുന്നതായി നടി രഞ്ജിനി പ്രതികരിച്ചു. ദിലീപിനെ തിരിച്ചെടുക്കണമെന്ന് അമ്മ യോഗത്തില്‍ ആവശ്യപ്പെട്ട ഊര്‍മിള ഉണ്ണി രാജിവയ്ക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.
ദിലീപിനെ തിരിച്ചെടുക്കാനുള്ളത് സംഘടനയുടെ ഭൂരിപക്ഷ തീരുമാനമെന്ന് നടന്‍ മഹേഷ് പറഞ്ഞു. എതിരഭിപ്രായം ഉള്ളവര്‍ യോഗത്തില്‍ പറയണമായിരുന്നുവെന്നും മഹേഷ് ചൂണ്ടിക്കാട്ടി.