ഡബ്ല്യുസിസിയില്‍ ഭിന്നതയില്ല; രാജിവയ്ക്കാത്തവര്‍ ' അമ്മയ്ക്കുള്ളില്‍' ആശയ പോരാട്ടം തുടരും: വിധു വിന്‍സെന്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th June 2018 01:06 PM |
Last Updated: 27th June 2018 01:06 PM | A+A A- |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ നിന്ന് നാലു ഡബ്ലുസിസി അംഗങ്ങള്‍ മാത്രം രാജിവച്ചതില്‍ ഭിന്നതയില്ലെന്ന് വിധു വിന്‍സെന്റ്. എല്ലാവരും രാജിവയ്‌ക്കേണ്ടതില്ലെന്ന് ഒന്നിച്ചെടുത്ത തീരുമാനമാണ്. രാജിവയ്ക്കാത്ത അംഗങ്ങള്‍ അമ്മയില്‍ ആശയപോരാട്ടം തുടരുമെന്ന് വിധു വിന്‍സെന്റ് പറഞ്ഞു.
ഭാവന,റിമ കല്ലിങ്കല്‍,രമ്യ നമ്പീശന്‍,ഗീതു മോഹന്‍ദാസ് എന്നിവരാണ് അമ്മയില്‍ നിന്ന് രാജിവച്ചത്. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രാജിവയ്ക്കാത്തത് ഡബ്ല്യുസിസിയിലെ ഭിന്നത കാരണമാണ് എന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു വിധു വിന്‍സെന്റ്.