ഗണേഷിന്റെ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ നടപടിയെടുത്തില്ല; ജനാധിപത്യ ലംഘനത്തെ ന്യായീകരിക്കുന്ന സംഘടനയാണ് അമ്മ: തിലകന്റെ കത്ത് പുറത്ത്

താരസംഘടനയായ അമ്മയ്ക്ക് എതിരെ നടന്‍ തിലകന്‍ എഴുതിയ കത്ത് പുറത്ത്
ഗണേഷിന്റെ ഗുണ്ടകള്‍ ആക്രമിച്ചപ്പോള്‍ നടപടിയെടുത്തില്ല; ജനാധിപത്യ ലംഘനത്തെ ന്യായീകരിക്കുന്ന സംഘടനയാണ് അമ്മ: തിലകന്റെ കത്ത് പുറത്ത്

കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് എതിരെ നടന്‍ തിലകന്‍ എഴുതിയ കത്ത് പുറത്ത്. ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണമുണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പരാതിപ്പെട്ടിട്ടും അമ്മ മൗനം പാലിച്ചു. ഏകപക്ഷീയമായാണ് തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിത്. ജനാധിപത്യ മര്യാദലംഘനം ന്യായീകരിക്കുന്ന സംഘടനയാണ് അമ്മയെന്നും കത്തില്‍ തിലകന്‍ പറയുന്നു. മാധ്യമങ്ങളിലൂടെയാണ് തന്നെ പുറത്താക്കിയ വിവരം അറിയുന്നത്. 

2010ല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് എഴുതിയ കത്തിലാണ് തിലകന്‍ ഇക്കാര്യങ്ങള്‍  പറയുന്നത്. ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകനോോട് ക്രൂരത കാട്ടിയെന്ന് തിലകന്റെ മകള്‍ സോണിയ വിഷയത്തോട് പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഏഴാംപ്രതിയായി തുടരുന്ന ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ നീക്കങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. 


തിലകനെ സീരിയിലില്‍ അഭിനിയിക്കുന്നതുപോലും താരസംഘടന വിലക്കിയെന്ന് സംവിധായകന്‍ വിനയന്‍ വിഷയത്തോട് പ്രതികരിച്ചു. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആത്മയാണ് തിലകനെ വിലക്കിയത്. തന്റെ വീട്ടിലിരുന്നു തിലകന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും വിനയന്‍ പറയുന്നു.
2010ലാണ് തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com