സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം: അമ്മ അംഗങ്ങളും നിര്‍മാണത്തിലിരിക്കുന്ന സിനിമകളും നിരീക്ഷണത്തില്‍

ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഫോണ്‍വിളികള്‍ നിരീക്ഷിക്കാനുള്ള പെലീസ് നീക്കം 
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം: അമ്മ അംഗങ്ങളും നിര്‍മാണത്തിലിരിക്കുന്ന സിനിമകളും നിരീക്ഷണത്തില്‍

കൊച്ചി: ഈ മാസം 24-ാം തിയതി നടന്ന 'അമ്മ' ജനറല്‍ബോഡി യോഗത്തിനുമുന്‍പ് പ്രമുഖ താരങ്ങളുടെ സ്വകാര്യഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പെലീസ് നിരീക്ഷിച്ചെന്ന് സൂചന. ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഫോണ്‍വിളികള്‍ നിരീക്ഷിക്കാനുള്ള നീക്കമുണ്ടായത്.
 
കേസിലെ സാക്ഷികള്‍ക്കു മുന്‍നിര താരങ്ങളുടെ നിര്‍മാണ ഘട്ടത്തിലുള്ള ചിത്രങ്ങളില്‍ മികച്ച റോളുകള്‍ വാഗ്ദാനം ചെയ്തതായി രഹസ്യവിവരം ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലം എന്നതരത്തില്‍ വന്‍തുക കൈമാറാമെന്ന് വാഗ്ദാനമുണ്ടായിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇക്കാരണങ്ങളാണ് കേസിന്റെ സാക്ഷി വിസ്താരം വൈകിക്കാനുള്ള ബോധപൂര്‍വമായ പ്രതികളുടെ ശ്രമത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നു.

അമ്മയിലേക്കു ദിലീപിനെ തിരിച്ചെത്തിക്കാന്‍ ഒരു നിര്‍മാതാവും സംവിധായകനും ശ്രമം നടത്തിയതായി സംഘടനയിലെ ചിലരുടെ ഫോണ്‍ സംഭാഷണങ്ങളില്‍നിന്ന് അറിയാനായെന്നു പൊലീസ് സൂചിപ്പിക്കുന്നു. നടന്‍ ദിലീപിന്റെ പങ്കാളിതത്തില്‍ നിര്‍മിക്കുന്ന രണ്ടു സിനിമകള്‍ അടക്കം അഞ്ചു മലയാള സിനിമകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കേസിലെ സാക്ഷിപ്പട്ടികയിലുള്ളവര്‍ ഈ സിനിമകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com