35ഓളം റീടേക്കുകള്‍ എടുത്തിട്ടും ഫലമുണ്ടായില്ല; ഒടുവില്‍ പ്രിയ വാര്യരുടെ പരസ്യം പിന്‍വലിച്ചു 

വിവിധ ഭാഷകളിലായി ഒരുക്കിയ പരസ്യത്തിനായ പ്രിയ 20ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങിയത്
35ഓളം റീടേക്കുകള്‍ എടുത്തിട്ടും ഫലമുണ്ടായില്ല; ഒടുവില്‍ പ്രിയ വാര്യരുടെ പരസ്യം പിന്‍വലിച്ചു 

റ്റ കണ്ണിറുക്കലിലൂടെ വൈറലായ പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മഞ്ച് അവതരിപ്പിച്ച പരസ്യം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ടായതാണ് പരസ്യം പിന്‍വലിച്ചതിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള പരസ്യത്തിനായ പ്രിയയ്ക്ക് 35ഓളം റീടേക്കുകള്‍ എടുക്കേണ്ടി വന്നെന്നും വാര്‍ത്തകളുണ്ട്. 

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായ നായിക ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്‍ഫഌവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്ക് ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണ് താരത്തെ പരസ്യത്തില്‍ കാണാനായത്. 

വിവിധ ഭാഷകളിലായി ഒരുക്കിയ പരസ്യത്തിനായ പ്രിയ 20ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങിയത്. എന്നാല്‍ വന്‍ തുക പ്രതിഫലം നല്‍കേണ്ടിവന്നിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടാകാതിരുന്നതാണ് നിര്‍മാതാക്കളെ നിരാശപ്പെടുത്തിയത്. പുറത്തിറങ്ങിയതുമുതല്‍ പരസ്യത്തെ കളിയാക്കി നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടതും പരസ്യനിര്‍മാതാക്കളെ നിരാശരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com