'അയാള്‍ ചെവിയില്‍ ചുംബിക്കാന്‍ ശ്രമിച്ചു, ഐ ലവ് യു ബേബി എന്നു പറഞ്ഞു'; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി സ്വര ഭാസ്‌കര്‍ 

ഇതെല്ലാം കാസ്റ്റിങ് കൗച്ചിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങളൊക്കെ സംഭവിക്കാറുമുണ്ട്
'അയാള്‍ ചെവിയില്‍ ചുംബിക്കാന്‍ ശ്രമിച്ചു, ഐ ലവ് യു ബേബി എന്നു പറഞ്ഞു'; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുമായി സ്വര ഭാസ്‌കര്‍ 

'രു വലിയ നിര്‍മാതാവിന്റെ മാനേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ എന്റെ താമസസ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. സംഭാഷണങ്ങള്‍ അതിരുകടക്കുന്നു എന്ന് മനസിലാക്കിയതോടെ ഞാന്‍ പതിയെ സ്ഥലത്തുനിന്ന് വലിയാന്‍ ശ്രമിച്ചു. ഒരു തരത്തില്‍ അവിടെനിന്ന് ഊരിപോരുമ്പോള്‍ ആ മനുഷ്യന്‍ എന്റെ ചെവിയില്‍ ചുംബിച്ചു. എന്നിട്ട് ഐ ലവ് യു ബേബി എന്നു പറഞ്ഞു', തെല്ലൊരിടവേളയ്ക്ക് ശേഷം സിനിമാലോകത്തെ കടുത്ത ലൈംഗികചൂഷണത്തിലേയ്ക്ക് വെളിച്ചം വീശി പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സ്വരാ ഭാസ്‌കര്‍. അടുത്തിടെ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് സ്വരയുടെ ഈ വെളിപ്പെടുത്തല്‍.  

കാസ്റ്റിങ് കൗച്ച് നേരിടേണ്ടിവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് താരത്തിന്റെ ഈ സംഭവവിവരണം. ചോദ്യത്തിനുള്ള സ്വരയുടെ ഒറ്റവാക്യത്തിലെ ഉത്തരം പിന്നാലെയെത്തി. 'ഇതെല്ലാം കാസ്റ്റിങ് കൗച്ചിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങളൊക്കെ സംഭവിക്കാറുമുണ്ട്.  

വിരേ ദി വെഡ്ഡിങ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് സ്വര. സിനിമയുടെ പ്രമോഷനിലെ വസ്ത്രധാരണം മുതല്‍ ചിത്രത്തിലെ താരത്തിന്റെ സ്വയംഭോഗരംഗങ്ങള്‍ വരെ അടുത്തിടെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും വ്യക്തമായ കാഴ്ചപാടുകളോടെ കാര്യങ്ങളെ നേരിടുകയും ചെയ്യുന്ന സ്വരയെ പ്രശംസിച്ച് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരും രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com