ധീരമായി മുന്നോട്ട് പോകുക,  ജനം കൂടെയുണ്ട്; രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി വിനായകന്‍

സഹോദരി ധീരമായി മുന്നോട്ട് പോകുക. ജനം കൂടെയുണ്ടെന്ന് വിനായകന്‍ 
ധീരമായി മുന്നോട്ട് പോകുക,  ജനം കൂടെയുണ്ട്; രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി വിനായകന്‍

കൊച്ചി:  താരംസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി നടന്‍ വിനായകന്‍. സഹോദരി ധീരമായി മുന്നോട്ട് പോകുക. ജനം കൂടെയുണ്ടെന്ന് വിനായകന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ദിലീപിന് അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെയാണ് നടി പാര്‍വ്വതി, ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍, ആക്രമണത്തിനിരയായ നടി എന്നിവര്‍ രാജിവെച്ചിരുന്നു. രാജിക്ക് പൊതുസമൂഹത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. രാജിക്ക് പിന്നാലെ അമ്മ നേതൃത്വത്തിനെതിരെ നടി പാര്‍വതിയും പത്മപ്രിയയും രംഗത്തെത്തിയിരുന്നു. അമ്മ സംഘടനയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ച ഞങ്ങളെ നോമിനേഷന്‍ നല്‍കുന്നതില്‍ പിന്തിരിപ്പിച്ചെന്നായിരുന്നു ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com