കായംകുളം കൊച്ചുണ്ണിക്കൊപ്പം ഇത്തിക്കരപ്പക്കി: നിവിന്‍ പോളിക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ലാലേട്ടന്‍

ചിത്രത്തില്‍ നിന്ന് ഏതാനും കുറച്ച് ചിത്രങ്ങള്‍ കൂടി മോഹന്‍ലാല്‍ പുറത്ത് വിട്ടിരിക്കുകയാണ്.
കായംകുളം കൊച്ചുണ്ണിക്കൊപ്പം ഇത്തിക്കരപ്പക്കി: നിവിന്‍ പോളിക്കൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ലാലേട്ടന്‍

ഇത്തിക്കരപ്പക്കിയായി കണ്ണിറുക്കി, ചെറിയൊരു പുഞ്ചിരിയുമായി നില്‍ക്കുന്ന ലാലേട്ടന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചെറിയ തരംഗമൊന്നുമല്ല സൃഷ്ടിച്ചത്. നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണിയിലാണ് പുതിയ വേഷപ്പകര്‍ച്ചയുമായി ലാലേട്ടന്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒരു ചിത്രം കൂടി മോഹന്‍ലാല്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ചിത്രത്തിലെ നായകനായ നിവിന്‍ പോളിയുടെ കൂടെയുള്ള ചിത്രമാണ് മോഹന്‍ലാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നും പകര്‍ത്തിയ ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറല്‍. ഇത്തിക്കരപ്പക്കി, കായംകുളം കൊച്ചുണ്ണി എന്നീ ഹാഷ്ടാഗുകളോടുകൂടിയാണ് ചിത്രം ട്വീറ്റ് ചെയ്തിട്ടുള്ളത്. 

അതേസമയം ഇത്തിക്കരപ്പക്കിയുടെ കോസ്റ്റിയൂമില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ കായംകുളം കൊച്ചുണ്ണി അദൃശ്യനാകുമോയെന്നാണ് ആരാധകരുടെ ആശങ്ക. 

റോഷന്‍ ആഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏതാണ്ട് 20 മിനിറ്റ് നീളുന്ന കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്.

മലയാള സിനിമയില്‍ ലാലേട്ടന് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അദ്ദേഹം എത്തുന്നതെന്ന് നിവിന്‍ നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാലും നിവിന്‍പോളിയും തിരശ്ശീലയില്‍ ഒരുമിക്കുന്നതിന്റെ ആകാംക്ഷയിലാണ് ഇരുവരുടെയും ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com