ബോളിവുഡില്‍ ഒരു വലിയ ശൂന്യത സൃഷ്ടിച്ചാണ് ശ്രീദേവി വിടപറഞ്ഞത്. എന്നാല്‍ ഇതിനേക്കാള്‍ വളരെ മുകളിലാണ് ജാന്‍വിക്കും ഖുശിക്കുമുണ്ടായിരിക്കുന്ന നഷ്ടം. തങ്ങളുടെ ജീവിതത്തിലെ എല്ലാമായിരുന്ന അമ്മ ഇനി ഇല്ല എന്ന് വിശ്വസിക്കാന്‍ ഇനിയും ഇവര്‍ക്കായിട്ടില്ല. അമ്മ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ ഹൃദയഭേദകമായ ഒരു കുറിപ്പെഴുതിയിരിക്കുകയാണ് മൂത്തമകള്‍ ജാന്‍വി.
അമ്മ തന്റെ ജീവിതത്തില്‍ ആരായിരുന്നെന്ന് ജാന്‍വി പറയുന്നുണ്ട്. അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയില്‍ ഇനി ജീവിക്കാനുള്ള തയാറെടുപ്പിലാണ് ഈ മകള്‍. ജാന്‍വിയുടെ 21 ാം ജന്മദിനമാണ് ഇന്ന്. മാതാപിതാക്കളെ എല്ലാവരും സ്നേഹിക്കണം എന്ന കുറിപ്പോടെയാണ് അമ്മയെക്കുറിച്ചുള്ള ഓര്‍മ്മ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ജാന്‍വിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
ഉള്ളിനെ കാര്‍ന്നു തിന്നുന്ന ശൂന്യതയുണ്ട്, എനിക്കറിയാം ഇനി ഞാന്‍ ഇതുമായി ജീവിക്കാന്‍ പഠിക്കണം. ഈ ശൂന്യതയില്‍ പോലും എനിക്ക് അമ്മയുടെ സ്നേഹം അനുഭവിക്കാനാവുന്നുണ്ട്. എല്ലാ ദുഖത്തില്‍ നിന്ന് വേദനയില്‍ നിന്നും അമ്മ എന്നെ രക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നുണ്ട്. ഞാന്‍ കണ്ണുകള്‍ അടയ്ക്കുമ്പോഴെല്ലാം നല്ല കാര്യങ്ങള്‍ മാത്രമാണ് ഓര്മ വരുന്നത്. എനിക്ക് അറിയാം ഇത് അമ്മ ചെയ്യുന്നതാണെന്ന്. ഞങ്ങളുടെ ജീവിതത്തില്‍ എന്നും അമ്മയുടെ അനുഗ്രഹമുണ്ടാകും. ഇത്രയും കാലം ഞങ്ങള്‍ക്ക് അമ്മയെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. അമ്മ ഏറ്റവും മികച്ചതാണ്, ഏറ്റവും പരിശുദ്ധമാണ്, സ്നേഹം നിറഞ്ഞവളാണ്. അതുകൊണ്ടാണ് അവന് അമ്മയെ തിരികെ വിളിച്ചത്. എന്നാലും ഞങ്ങള്‍ക്ക് അമ്മയെ ലഭിച്ചില്ലേ.
എന്റെ സുഹൃത്തുക്കള്‍ എപ്പോഴും പറയുമായിരുന്നു ഞാന്‍ എന്നും സന്തോഷവതിയാണെന്ന്. ഇപ്പോള്‍ ഞാന്‍ അത് തിരിച്ചറിഞ്ഞും അതിന് കാരണം അമ്മയാണെന്ന്. ആര് എന്ത് പറഞ്ഞാലും കാര്യമാക്കാതെ, ഒരു പ്രശ്നത്തേയും വലുതായി കാണാതെ, ഒരു ദിവസം പോലും വിഷമിക്കാതെ ഇരുന്നത് അമ്മ എന്റെ കൂടെയുള്ളതുകൊണ്ടായിരുന്നു. അമ്മ എന്നെ വളരെ അധികം സ്നേഹിച്ചിരുന്നു. ആരെയും ഒന്നിനേയും വേണമെന്ന് തോന്നിയിട്ടില്ല കാരണം എനിക്ക് എന്നും വേണ്ടിയിരുന്നത് അമ്മയെ മാത്രമാണ്. അമ്മ എന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്ത്. ഏല്ലാത്തിനുമുള്ള കാരണം. അമ്മയുടെ മുഴുവന്‍ ജീവിതവും ഞങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്നു. ഇതിനെല്ലാം പകരമായി അമ്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അമ്മയെ അഭിമാനം കൊള്ളിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അമ്മയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നതുപോലെ ഒരു ദിവസം അമ്മയും എന്നക്കുറിച്ചോര്ത്ത് അഭിമാനിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും ഞാന്‍ എഴുന്നേല്‍ക്കുന്നത്. എന്നാല്‍ ഞാന്‍ അമ്മയ്ക്ക് ഉറപ്പുതരുകയാണ് അതേ ചിന്തയില്‍ തന്നെ എല്ലാ ദിവസും ആരംഭിക്കുമെന്ന്. എനിക്കറായാം അമ്മ ഇവിടെ തന്നെയുണ്ടെന്നും എനിക്ക് അമ്മയെ ഫീല്‍ ചെയ്യുന്നുണ്ട്. എന്നിലും ഖുശിയിലും പപ്പയിലും എല്ലാം അമ്മയുണ്ട്. ശക്തി ഞങ്ങളില്‍ അവശേഷിപ്പിച്ചാണ് അമ്മ മടങ്ങിയത്. ഇനിയുള്ള മുഴുവന്‍ ജീവിതത്തില്‍ അത് മാത്രം മതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ