കരിയര്‍ വളര്‍ത്താനായി സെക്‌സില്‍ ഏര്‍പ്പെടുന്നത് റേപ്പ് അല്ല; ആരോപണങ്ങളെ പ്രതിരോധിച്ച് വെയ്ന്‍സ്റ്റീനിന്റെ അഭിഭാഷകന്‍ 

ഹാര്‍വി വെയ്ന്‍സ്റ്റീനിനെതിരേ നൂറില്‍ അധികം സ്ത്രീകളാണ് രംഗത്തെത്തിയത്
കരിയര്‍ വളര്‍ത്താനായി സെക്‌സില്‍ ഏര്‍പ്പെടുന്നത് റേപ്പ് അല്ല; ആരോപണങ്ങളെ പ്രതിരോധിച്ച് വെയ്ന്‍സ്റ്റീനിന്റെ അഭിഭാഷകന്‍ 

രിയറിന്റെ വളര്‍ച്ചക്കായി ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ബലാത്സംഗം എന്ന് പറയാനാകില്ലെന്ന് അഭിഭാഷകന്‍. ഹാര്‍വിക്ക് വേണ്ടി ഹാജരാകുന്ന യുഎസിലെ പ്രമുഖ ക്രിമിനല്‍ ഡിഫന്‍സ് അറ്റോര്‍ണിയായ ബെന്‍ ബ്രാഫ്മന്‍ ബ്രിട്ടീഷ് ന്യൂസ് പേപ്പറിന് നല്‍കി അഭിമുഖത്തിലാണ് ഇത് പറഞ്ഞത്. ഹാര്‍വി വെയ്ന്‍സ്റ്റീനിനെതിരേ നൂറില്‍ അധികം സ്ത്രീകളാണ് രംഗത്തെത്തിയത്. ഹോളിവുഡ് സിനിമ ലോകത്തുനടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചയ്ക്ക് ഇത് കാരണമായിരുന്നു. 

എന്നാല്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചത് ക്രിമിനല്‍ പെരുമാറ്റമല്ലെന്നാണ് ബ്രാഫ്മാന്‍ പറയുന്നത്. കരിയറിന്റെ വളര്‍ച്ചക്കായി ബോളിവുഡ് നിര്‍മാതാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കും എന്നിട്ട് അവസാനം അതെല്ലാം വലിയ തെറ്റാണെന്ന് പറയും. എന്നാല്‍ ഇത് റേപ്പ് അല്ല. അദ്ദേഹം പറഞ്ഞു. കരിയറിന് ഗുണകരമാവുന്നതിനായാണ് ബോധപൂര്‍വം ഈ തീരുമാനമെടുത്തത്. ദി ടൈംസിനോട് ബ്രാഫ്മാന്‍ പറഞ്ഞു. 

ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ആഷ്‌ലി ജൂഡ്, സല്‍മ ഹയെക് ഉള്‍പ്പടെ നിരവധി നടിമാരും വെയ്ന്‍സ്റ്റീനിന് എതിരേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് നിര്‍മാതാവിന്റെ ലൈംഗിക കഥകള്‍ എല്ലാം പുറത്തുവന്നത്. എന്നാല്‍ അനുവാദമില്ലാതെ ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വെയ്ന്‍സ്റ്റീനിന്റെ വാദം. ഇതിന് പിന്നാലെ നിരവധി പ്രമുഖര്‍ ഇത്തരത്തില്‍ ആരോപണ വിധേയരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com