ഓസ്‌കര്‍ വേദിയിലും പ്രിയയുടെ പുരികം ചുളിക്കല്‍, സംഗതി പക്ഷേ പാളി

ഓസ്‌കര്‍ വേദിയിലും പ്രിയയുടെ പുരികം ചുളിക്കല്‍, സംഗതി പക്ഷേ പാളി
ഓസ്‌കര്‍ വേദിയിലും പ്രിയയുടെ പുരികം ചുളിക്കല്‍, സംഗതി പക്ഷേ പാളി

ലോസാഞ്ചലസ്: ഓസ്‌കര്‍ വേദിയിലും ഇടംപിടിച്ച് മലയാളത്തിന്റെ സ്വന്തം പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും പുരികം ചുളിക്കലും. ലൊസാഞ്ചലസില്‍ നടന്ന 90ാമത് ഓസ്‌കറില്‍ ഒരു അഡാര്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ ലോകം കീഴടക്കിയ കണ്ണിറുക്കള്‍ രംഗം ബാക്‌സ്‌റ്റേജിലാണ് അവതരിപ്പിക്കപ്പെട്ടത്.

പാക്കിസ്ഥാന്‍ അമേരിക്കന്‍ കൊമേഡിയന്‍ കുമൈല്‍ നജാനിയാണ് പ്രിയ വാര്യരുടെ പുരികം വളയ്ക്കല്‍ അനുകരിച്ചത്. ഒപ്പം ബ്ലാക് പാന്തര്‍ താരം ലുപ്ടിയ നയോംഗും ഉണ്ടായിരുന്നു.  ഓസ്‌കറിന്റെ ഒഫീഷ്യല്‍ പേജില്‍ ഇതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ലോകം കീഴടക്കിയ പ്രിയയുടെ പുരികം ചുളിക്കലിന്റെ ഓസ്‌കര്‍ വേര്‍ഷന് പക്ഷേ കാര്യമായ പ്രതികരണമൊന്നും ലഭിച്ചില്ല. നജാനിയുടെ പുരികം ചുളിക്കല്‍ പ്രിയയുടെ പ്രകടനത്തിന്റെ അടുത്തൊന്നും എത്താത്തതു തന്നെയാവാം ഇതു ഹിറ്റ് ആവാതിരുന്നതിനു കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com