മൂന്നു കുട്ടികളുടെ അമ്മയായി സണ്ണി ലിയോണി; ആരാധകര്‍ക്ക് സര്‍പ്രൈസുമായി താരം

വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ആഷറിന്റേയും നോഹയുടേയും ജനനം എന്നും സണ്ണി വ്യക്തമാക്കുന്നു
മൂന്നു കുട്ടികളുടെ അമ്മയായി സണ്ണി ലിയോണി; ആരാധകര്‍ക്ക് സര്‍പ്രൈസുമായി താരം

നിഷയെ മകളായി കൂടെ കൂട്ടിയായിരുന്നു സണ്ണി ലിയോണി 2017ല്‍ ആരാധകരെ ഞെട്ടിച്ച് കയ്യടി നേടിയത്. 2018 തുടങ്ങുമ്പോള്‍ തന്നെ വീണ്ടും ഞെട്ടിക്കുകയാണ് സണ്ണി. രണ്ട് കുരുന്നുകളുടെ കൂടി അമ്മയായി. നോഹയും ആഷറും ഇനി സണ്ണിക്കും, വെബറിനുമൊപ്പം നിഷയ്ക്കുമൊപ്പം. 

ട്വിറ്ററിലൂടെയായിരുന്നു  ഭര്‍ത്താവ് ഡാനിയല്ഡ വെബറിനും മൂന്ന് കുട്ടികള്‍ക്കും ഒപ്പമുള്ള ചിത്രം സണ്ണി ആരാധകര്‍ക്ക് മുന്നിലേക്ക് വെച്ചത്. ദൈവത്തിന്റെ പദ്ധതികള്‍. സര്‍പ്രൈസ് എന്നായിരുന്നു സണ്ണിയതിന് തലക്കെട്ടായി നല്‍കിയത്. 

2017 ജൂണ്‍ 21ന് ഞങ്ങള്‍ ആ തീരുമാനമെടുത്തിരുന്നു, കുറഞ്ഞ സമയം കൊണ്ട് മൂന്ന് കുരുന്നുകളെ സ്വന്തമാക്കി കുടുംബം വലുതുക്കുക എന്നത്. ആഴ്ചകള്‍ക്ക് മാത്രം മുന്‍പാണ് ഞങ്ങളുടെ കുരുന്നുകള്‍ ജനിച്ചത്. എന്നാല്‍ വര്‍ഷങ്ങളോളം ഇവര്‍ ഞങ്ങളുടെ കണ്ണുകള്‍ക്ക് മുന്നിലുണ്ടായിരുന്നു. ദൈവം ഞങ്ങള്‍ക്ക പ്രത്യേകമായി എന്തെല്ലാമോ കരുതി വെച്ചിരുന്നു, ഒരു വലിയ കുടുംബവും. ട്വിറ്ററില്‍ സണ്ണി ലിയോണി കുറിച്ചു. 

വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ആഷറിന്റേയും നോഹയുടേയും ജനനം എന്നും സണ്ണി വ്യക്തമാക്കുന്നു. ഞങ്ങളുടെ കുട്ടികളാണ് അവരെന്നതില്‍ ഒരു സംശയവും വേണ്ടെന്നും ബോളിവുഡ് താരം ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com