ആള്‍ക്കൂട്ടത്തേയും സുരക്ഷ ഉദ്യോഗസ്ഥരേയും മറികടന്ന് അവള്‍ മുന്നിലേക്ക് എത്തി, ബിഗ് ബിക്ക് സലാം പറഞ്ഞു

ആള്‍ക്കൂട്ടത്തേയും സുരക്ഷ ഉദ്യോഗസ്ഥരേയും മറികടന്ന് അവള്‍ മുന്നിലേക്ക് എത്തി, ബിഗ് ബിക്ക് സലാം പറഞ്ഞു

എല്ലാ ആഴ്ചയിലും ആയിരക്കണക്കിന് ആളുകള്‍ ബിഗ് ബിയുടെ വീടിന് മുന്നിലേക്കെത്തും. കഴിഞ്ഞ ദിവസവും അതാവര്‍ത്തിച്ചു. പക്ഷേ ഇത്തവണ ആള്‍ക്കുട്ടത്തിനിടയില്‍ താരമായത് ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു. തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തേയും, സുരക്ഷ ഉദ്യോഗസ്ഥരേയും മറികടന്ന് അവള്‍ മുന്നിലേക്കെത്തി. 

മുംബൈയിലെ തന്റെ വീടിന് മുന്നില്‍ തടിച്ചു കൂടിയവരെ കാണുന്നതിനായി അമിതാഭ് ബച്ചനെത്താറുണ്ട്. പക്ഷേ ഇത്തവണ ഇങ്ങനെയൊരു അതിഥിയെ ബച്ചന്‍ പ്രതീക്ഷിച്ചു കാണില്ല. ആള്‍ക്കൂട്ടത്തെ പിന്നിലാക്കി കൈ കൊണ്ട് സലാം പറഞ്ഞ് അവള്‍ ബിഗ് ബിക്ക് മുന്നില്‍ നിന്നു. 

തന്റെ മുന്നിലേക്കെത്തിയ പെണ്‍കുട്ടിക്ക് ഒപ്പം നിന്ന് ഫോട്ടോയുമെടുത്ത് അത് ട്വീറ്റ് ചെയ്യാനും ബച്ചന്‍ മറന്നില്ല. തനിക്ക് നേരെ ഒന്ന് കൈവീശുന്നതിനായി ഈ ഞായറാഴ്ച സംഘത്തേയെല്ലാം മറികടന്ന് തന്റെ മുന്നിലേക്കെത്തിയ പെണ്‍കുട്ടി എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം ബച്ചന്‍ ട്വീറ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com