അമീര്‍ മാത്രമല്ല സല്‍മാനും ചൈനയില്‍ സൂപ്പര്‍ ഹിറ്റ്; ബജ്രംഗി ഭായ്ജാന്‍ അഞ്ച് ദിവസംകൊണ്ട് നേടിയത് 78 കോടി

ചൈനയിലെ റിലീസ് ദിവസം മാത്രം ബജ്രംഗി ഭായ്ജാന്‍ 18 കോടി വാരി
അമീര്‍ മാത്രമല്ല സല്‍മാനും ചൈനയില്‍ സൂപ്പര്‍ ഹിറ്റ്; ബജ്രംഗി ഭായ്ജാന്‍ അഞ്ച് ദിവസംകൊണ്ട് നേടിയത് 78 കോടി

അമീര്‍ ഖാന്റെ ദംഗലും സീക്രട്ട് സൂപ്പര്‍സ്റ്റാറും മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെ സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാനും ചൈനയിലെ ബോക്‌സ് ഓഫീസ് കീഴടക്കുന്നു. മാര്‍ച്ച് രണ്ടിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 78.49 കോടി രൂപയാണ് നേടിയത്. ചൈനയിലെ റിലീസ് ദിവസം മാത്രം ബജ്രംഗി ഭായ്ജാന്‍ 18 കോടി വാരി. 

അമീര്‍ഖാനും സൈറ വാസിമും അഭിനയിച്ച സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ ആദ്യ ദിന കളക്ഷനോട് കിടപിടിക്കുന്നതായിരുന്നു സല്‍മാന്‍ ചിത്രത്തിന്റെ പ്രകടനം. ജനുവരിയില്‍ പുറത്തിറങ്ങിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ ആദ്യ ദിവസം 21 കോടിയാണ് വാരിയത്. ദംഗല്‍ കൂടാതെ അമീര്‍ ഖാന്റെ പികെയും 3 ഇഡിയറ്റ്‌സും ചൈനയില്‍ വന്‍ വിജയമായിരുന്നു. 

2015 ല്‍ പുറത്തിറങ്ങിയ ബജ്രംഗി ഭായ്ജാന്‍ ഇന്ത്യയില്‍ വലിയ വിജയമായിരുന്നു. കാബിര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂര്‍, നവാസുദ്ധീന്‍ സിദ്ധിഖി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com