അവാര്‍ഡിനായി ഒരുപാട് കൊതിച്ചിരുന്നു; ഇത് പ്രതീക്ഷിച്ചിരുന്നില്ല: ഇന്ദ്രന്‍സ്

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്
അവാര്‍ഡിനായി ഒരുപാട് കൊതിച്ചിരുന്നു; ഇത് പ്രതീക്ഷിച്ചിരുന്നില്ല: ഇന്ദ്രന്‍സ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. അവാര്‍ഡിനായി ഒരുപാട് കൊതിച്ചിരുന്നു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. മികച്ച നടന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തിയിരുന്നു. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം.കൂടുതല്‍ ഉത്തരവാദിത്തം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സംവിധായകന്‍ അഭിലാഷ് നല്ല സഹായം നല്‍കി. അദ്ദേഹം ഓരോ സീനും അഭിനയിച്ചു കാണിക്കുകയും മറ്റും ചെയ്തിരുന്നു. 
നല്ല സഹ പ്രവര്‍ത്തകരെ കിട്ടിയതാണ് ഈ സിനിമയില്‍ എനിക്കുണ്ടായ ഭാഗ്യമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com