കാറില്‍ മൂത്രമൊഴിച്ചു , ചോദിച്ചതിന് അശ്ലീലം പറഞ്ഞു; നടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

ഗുജറാത്ത് നടി മൊണാല്‍ ഗുജ്ജര്‍ നല്‍കിയ പരാതിയില്‍ കമലേഷ് പട്ടേല്‍ എന്ന യുവാവിനെയൊണ് പൊലീസ് അറസ്റ്റ് ചെയ്തത്
കാറില്‍ മൂത്രമൊഴിച്ചു , ചോദിച്ചതിന് അശ്ലീലം പറഞ്ഞു; നടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ് : സിനിമാ നടിയുടെ കാറില്‍ മൂത്രം ഒഴിക്കുകയും ചോദ്യം ചെയ്തപ്പോള്‍ അശ്ലീലം പറയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് നടി മൊണാല്‍ ഗുജ്ജര്‍ നല്‍കിയ പരാതിയില്‍ കമലേഷ് പട്ടേല്‍ എന്ന യുവാവിനെയൊണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതു സ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തുക, സ്ത്രീകളോട് മോശമായി സംസാരിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കമലേഷിനെതിരെ കേസെടുത്തിട്ടുള്ളത്. 

ചൊവ്വാഴ്ച അഹമ്മദാബാദിലെ ഗുല്‍ബായ് ടെക്രയിലെ ബന്ധുവിന്റെ ബ്യൂട്ടിപാര്‍ലറില്‍ പോകാനായി എത്തിയപ്പോഴായിരുന്നു സംഭവം. ബ്യൂട്ടിപാര്‍ലര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയ കാറിലാണ് യുവാവ് മൂത്രമൊഴിച്ചത്. നടി ഹോണടിച്ചപ്പോഴും യുവാവ് പിന്മാറിയില്ല. മൂത്രമൊഴിക്കല്‍ കഴിഞ്ഞശേഷം നടിയുടെ അടുത്തെത്തിയ ഇയാള്‍ ഹോണടിച്ചതിനെ ചോദ്യം ചെയ്യുകയും, അശ്ലീലം പറഞ്ഞെന്നുമാണ് നടിയുടെ പരാതി. 

അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തത് വീഡിയോയില്‍ പകര്‍ത്തുമെന്ന് അറിയിച്ചപ്പോള്‍ നീ എന്തു വേണമെങ്കിലും ചെയ്‌തോളാനായിരുന്നു ഇയാളുടെ മറുപടി. സോഷ്യല്‍ മീഡിയയില്‍  നടി പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. തുടര്‍ന്ന് പൊലീസ് കമലേഷ് പട്ടേലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഗുജറാത്തിക്ക് പുറമെ, തെലുങ്ക്, തമിഴ്, മറാത്തി സിനിമകളില്‍ അഭിനയിച്ച മൊണാല്‍ ജുജ്ജാര്‍, വിനയന്റെ ഡ്രാക്കുള സിനിമയിലൂടെ മലയാളത്തിലും വേഷമിട്ടിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com