മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനു ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് താന്‍ വിശ്രമത്തിലാണെന്ന് ബച്ചന് ബ്ലോഗില്‍ അറിയിച്ചു.
ജോധ്പുരില്‍ 'തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. തനിക്ക് ശാരീരിക ബുദ്ധിമുണ്ടായ വിവരം വിവരിച്ചുകൊണ്ട് താരം തന്നെ ബ്ലോഗില്‍ കുറിപ്പ് എഴുതുകയായിരുന്നു.
അമിതാഭ് ബച്ചനെ ശ്രുശ്രൂഷിക്കാനായി ഒരു സംഘം ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയം നേടാനാകില്ലെന്നും ബച്ചന് ബ്ലോഗില്‍ വിശദീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ