ഇത് ആമിര്‍ ഖാനും ബിഗ് ബിയുമല്ലേ? അമ്പരപ്പിക്കുന്ന മേക്ക് ഓവറിന് പിന്നിലെ യഥാര്‍ഥ വസ്തുത ഇതാണ്‌

അമിതാഭ് ബച്ചന്റേയും, ആമിര്‍ ഖാന്റേയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള മേക്ക് ഓവര്‍ ഇതിനോടകം തന്നെ കയ്യടി നേടിക്കഴിഞ്ഞു
ഇത് ആമിര്‍ ഖാനും ബിഗ് ബിയുമല്ലേ? അമ്പരപ്പിക്കുന്ന മേക്ക് ഓവറിന് പിന്നിലെ യഥാര്‍ഥ വസ്തുത ഇതാണ്‌

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിമിഷ നേരം കൊണ്ടായിരുന്നു വൈറലായത്. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട അമിതാഭ് ബച്ചന്റേയും, ആമിര്‍ ഖാന്റേയും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള മേക്ക് ഓവര്‍ കയ്യടി നേടി നേടിയായിരുന്നു മണിക്കൂറുകള്‍ക്കകമുള്ള ആ വൈറലാവല്‍. 

പക്ഷേ ആരാധകരെ അമ്പരപ്പിച്ച ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത് ആമിര്‍ ഖാനും, അമിതാഭും അല്ലെന്നതാണ് വസ്തുത. വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ആമിര്‍ ഖാന്റേതായി നമ്മള്‍ കാണുന്നത് മോഡല്‍ ദല്‍ജിത് സീന്‍ സിങ്ങിനെയാണ്. ബിഗ് ബിയായി നമുക്ക തോന്നുന്നതാവട്ടെ അവാര്‍ഡ് വിന്നിങ് ഫോട്ടോഗ്രാഫറായ സ്റ്റീവ് മകറി എടുത്ത 68കാരനായ അഫ്ഗാന്‍ അഭയാര്‍ഥിയുടെ ചിത്രവും. 

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലെ ആമിറിന്റെ മേക്ക് ഓവര്‍ നേരത്തെ ചോര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ലൊക്കേഷന്റെ സുരക്ഷ വര്‍ധിപ്പിക്കാനായിരുന്നു ആമിര്‍ നിര്‍ദേശം നല്‍കിയത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന സിനിമയില്‍ കത്രീന കൈഫും, ഫാത്തിമ സന ഷെയ്ക്കും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

19ാം നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായിരുന്ന ഗത് സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിലാണ് ആക്ഷന്‍ ആഡ്വെഞ്ചര്‍ സിനിമയായി തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com