ഈ കുട്ടി ഏതാ? നിറഞ്ഞ ചിരിയുമായി കങ്കണയുടെ ചുംബനം ഏറ്റുവാങ്ങുന്ന തൊപ്പിക്കാരനാണ് ഇപ്പോള്‍ താരം

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ തുടങ്ങിയതോടെ കങ്കണ കുഞ്ഞിനെ ദത്തെടുത്തു എന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ വന്നത്
ഈ കുട്ടി ഏതാ? നിറഞ്ഞ ചിരിയുമായി കങ്കണയുടെ ചുംബനം ഏറ്റുവാങ്ങുന്ന തൊപ്പിക്കാരനാണ് ഇപ്പോള്‍ താരം

ബോളിവുഡ് താരം കങ്കണയില്‍ നിന്ന് ചുംബനം ഏറ്റുവാങ്ങുന്ന ഈ തൊപ്പിക്കാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. നിറഞ്ഞ ചിരിയുമായി കങ്കണയുടെ മടിയില്‍ ഇരിക്കുന്ന ഈ സുന്ദരന്‍ ആരായിരിക്കും എന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. 

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ തുടങ്ങിയതോടെ കങ്കണ കുഞ്ഞിനെ ദത്തെടുത്തു എന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സംഭവം ഇതൊന്നുമല്ല. കങ്കണയുടെ സഹോദരി രങ്കോലിയുടെ കുഞ്ഞാണ് ഇത്. പൃഥ്വിരാജ് എന്നാണ് നാല് മാസം പ്രായമുള്ള ഈ മിടുക്കന്റെ പേര്. രംഗോലി തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കുഞ്ഞും അമ്മായിയും എന്ന കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com